പാലുല്‍പ്പന്നങ്ങളും പിസിഓഎസിനെ വഷളാക്കും. ഇത് ശരീരത്തിലെ നീര്‍വീക്കം കൂട്ടുകയും പിസിഓഎസ് ലക്ഷണങ്ങള്‍ ഉയര്‍ത്തുകയും ചെയ്യും. ഇതുപോലെ സോയ ഉല്‍പ്പന്നങ്ങളും ദോഷമാണ്. കൂടാതെ ഉയര്‍ന്ന കൊഴുപ്പും വറുത്തതുമായ ഭക്ഷണങ്ങളും കഴിക്കരുത്. മറ്റൊന്ന് മദ്യമാണ്. ഇത് ഓവുലേഷനേയും ഹോര്‍മോണ്‍ വ്യതിയാനങ്ങളെയും ബാധിക്കും. സംസ്‌കരിച്ച കാര്‍ബും പഞ്ചസാരയും കഴിയുമെങ്കില്‍ പൂര്‍ണമായും ഒഴിവാക്കണം. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്‌സുള്ളതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.