Webdunia - Bharat's app for daily news and videos

Install App

സെക്‌സിന് ഏറ്റവും പറ്റിയ സമയം ഇതാണ്; ഗുണങ്ങള്‍ ചില്ലറയല്ല

അതിരാവിലെയുള്ള സമയം ലൈംഗികബന്ധത്തിനു കൂടുതല്‍ ഉണര്‍വേകുന്നതാണ്

Webdunia
ശനി, 5 നവം‌ബര്‍ 2022 (10:24 IST)
സെക്സിനു ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് പൊതുവെ എല്ലാവര്‍ക്കും സംശയമുണ്ട്. പങ്കാളികളില്‍ ഇരുവര്‍ക്കും താല്‍പര്യം തോന്നുന്ന സമയം ലൈംഗികബന്ധത്തിനു തിരഞ്ഞെടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്. എന്നാല്‍, അതിരാവിലെയുള്ള സെക്സ് കൂടുതല്‍ ഗുണകരമാണെന്ന് സെക്സോളജിസ്റ്റുകള്‍ പറയുന്നു. 
 
അതിരാവിലെയുള്ള സമയം ലൈംഗികബന്ധത്തിനു കൂടുതല്‍ ഉണര്‍വേകുന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്. പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 
 
അതിരാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യായാമത്തിനു തുല്യമാണ്. ശരീരത്തില്‍ രക്തയോട്ടം കൃത്യമാക്കുകയും മനസിന് കൂടുതല്‍ സന്തോഷം പകരുകയും ചെയ്യുന്നു. 
 
അതിരാവിലെയുള്ള സമയം പൊതുവെ ടെന്‍ഷന്‍ ഫ്രീ ആയിരിക്കും. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും. 
 
അതിരാവിലെയുള്ള സെക്സ് ആ ദിവസത്തിലുടനീളം ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 
 
അതിരാവിലെയുള്ള ലൈംഗികബന്ധം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഓര്‍മശക്തി കൂടാന്‍ സഹായിക്കുന്നു. രാവിലെ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ലൈംഗിക ഉത്തേജനം കൂടുന്നതായും പഠനങ്ങള്‍ പറയുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം