Webdunia - Bharat's app for daily news and videos

Install App

വെറുംവയറ്റില്‍ കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ശനി, 5 നവം‌ബര്‍ 2022 (16:01 IST)
കറിവേപ്പിലയ്ക്ക് ധാരാളം ഔഷധഗുണങ്ങള്‍ ഉള്ളതായി നമുക്കറിയാം. വലിയൊരു പരിധി വരെ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ കറികളും കറിവേപ്പില ചേര്‍ക്കുന്നതിന് പിന്നിലെ കാരണവും അത് തന്നെയാണ്. എന്നാല്‍ കറികളില്‍ അല്ലാതെ ഇതിന്റെ നീര് ഇറക്കുന്നതും വളരെ ആരോഗ്യത്തിന് ഉത്തമമാണ്. അതും രാവിലെ വെറും വയറ്റില്‍ കഴിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ ഏറെയാണ്.
 
മുടികൊഴിച്ചിലുണ്ടെങ്കില്‍ അത് തടയാന്‍ കറിവേപ്പില രാവിലെ ചവയ്ക്കുന്ന പതിവ് സഹായിക്കും. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം കറിവേപ്പിലെ ചവച്ച് അതിന്റെ നീര് കഴിക്കാം കറിവേപ്പിലയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി, ഫോസ്ഫറസ്, അയേണ്‍, കാത്സ്യം, നികോട്ടിനിക് ആസിഡ് എന്നിവ മുടികൊഴിച്ചില്‍ സഹായിക്കാന്‍ ഉപകാരപ്രദമാണ്. അത് മാത്രമല്ല ശരീരത്തിനകത്തെ ദഹനം സുഗമമാക്കാനും കറിവേപ്പില വളരെയധികം സഹായകരമാണ്. പതിവായി മലബന്ധമുണ്ടാകാറുള്ളവരാണെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കറിവേപ്പില ചവക്കുന്നത് ആശ്വാസം നല്‍കും. ചിലര്‍ക്ക് രാവിലെ എഴുന്നെറ്റാന്‍ അനുഭവപ്പെടുന്ന അകാരണമായ ക്ഷീണമെല്ലാം(മോണിംഗ് സിക്ക്നെസ്സ് ) പരിഹരിക്കാനും ഈ ശീലം സഹായകരമാണ്.
 
ഇത് കൂടാതെ വണ്ണം കുറയ്ക്കാനും ഈ പതിവ് ഉപകാരപ്രദമാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ പുറംതള്ളാനും കറിവേപ്പില സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments