Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിട്ടുമാറാത്ത നിങ്ങളുടെ ക്ഷീണത്തിന്റെ കാരണങ്ങള്‍ ഇവയാകാം

വിട്ടുമാറാത്ത നിങ്ങളുടെ ക്ഷീണത്തിന്റെ കാരണങ്ങള്‍ ഇവയാകാം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഓഗസ്റ്റ് 2023 (14:35 IST)
സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ആരോഗ്യ തകരാറുകളും മാറി വരുന്ന കാലാവസ്ഥയും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകും. ജീവിത ശൈലിയും ഭക്ഷണക്രമത്തിലെ വ്യതിയാനവും മറ്റൊരു കാരണമാണ്.
ക്ഷീണം ബാധിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം, വ്യായാമം ഇല്ലായ്മ, ഉറക്ക കുറവ്, നിര്‍ജലീകരണം, വിഷാദം, ജങ്ക് ഫുഡിന്റെ ഉപയോഗം എന്നിവയണ് ക്ഷീണത്തിനും തളര്‍ച്ചക്കും പ്രധാനമായും ഇടയാക്കുക. 
 
ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതും പോഷകരഹിത ഭക്ഷണശീലങ്ങള്‍ പതിവാകുന്നതും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും വഴിവയ്ക്കും. സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. മതിയായ ചികിത്സയ്ക്കൊപ്പം ചിട്ടയായ ജീവിത ശൈലിയും ഉണ്ടാക്കിയെടുത്താല്‍ അമിതമായ ക്ഷീണം തളര്‍ച്ച എന്നിവയില്‍ നിന്നും രക്ഷനേടാന്‍ കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് വാങ്ങി കുടിക്കുന്നവരാണോ നിങ്ങള്‍? പതിയിരിക്കുന്നത് അപകടം