Webdunia - Bharat's app for daily news and videos

Install App

എന്താണ് വീഗനിസം: കമ്പിളിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപേക്ഷിക്കണം! ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ശനി, 29 ജൂണ്‍ 2024 (20:48 IST)
ഇന്ത്യാക്കാര്‍ക്ക് തീരെ പരിചയമില്ലാത്ത ഭക്ഷണരീതിയാണ് വീഗനിസം. വെജിറ്റേറിയന്‍ എന്നു പറയുമ്പോള്‍ അതില്‍ പാലും മുട്ടയും ചിലപ്പോള്‍ ഉള്‍പ്പെട്ടേക്കാം. എന്നാല്‍ ഒരു പടി കൂടി കടന്ന് പാലും പാലുല്‍പ്പന്നങ്ങളും മുട്ടയും എന്നു വേണ്ട തേനും കമ്പിളിയുമുള്‍പ്പെടെ ജന്തുജന്യമായ എല്ലാറ്റിനെയും ഉപേക്ഷിക്കുക. സസ്യഭക്ഷണം മാത്രം കഴിച്ച്, സസ്യോല്‍പ്പന്നങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുക. ഇതാണ് വീഗനിസത്തിന്റെ രീതി.
 
സസ്യാഹാരങ്ങള്‍ മാനസിക, ശാരീരിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാര മാര്‍ഗമാണെന്നാണ് സസ്യഭുക്കുകളുടെ വാദം. ഇത് ശരിവെക്കുന്ന രീതിയിലാണ് പഠനങ്ങളും. ഇതോടൊപ്പം ശുദ്ധ വെജിറ്റേറിയന്മാര്‍ക്ക് സംഘടനകള്‍ വരെയുണ്ട്. രക്തസമ്മര്‍ദം, ഹൃദയരോഗം ഇതിനെയെല്ലാം എളുപ്പത്തില്‍ ചെറുത്തു നില്‍ക്കാന്‍ സസ്യഭുക്കുകള്‍ക്ക് സാധിക്കാറുണ്ട്. കാന്‍സര്‍ സാധ്യതയും കുറയും.
 
ചെറിയ കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നത് അലര്‍ജിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കും എന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ഏതു പ്രായക്കാര്‍ക്കും, തരക്കാര്‍ക്കും (അത്ലറ്റുകള്‍ക്കു വരെ) വീഗന്‍ ഡയറ്റ് പിന്തുടരാവുന്നതേയുള്ളൂ.
 
വീഗനിസം പിന്തുടരുന്നവര്‍ പാല്‍ ഉപേക്ഷിക്കുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ട്. മൃഗങ്ങളോടുള്ള ചൂഷണമായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. പശുവിന്റെ പാല്‍ പശുകുട്ടിക്ക് നല്‍കാതെ മനുഷ്യന്‍ കവര്‍ന്നെടുക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പാല്‍ മത്രമല്ല നെയ്യ്, പനീര്‍, തൈര്, മോര്, തേന്‍ ഇവയൊന്നും വീഗന്‍ ദിനചര്യയില്‍ ഇല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

അടുത്ത ലേഖനം
Show comments