Webdunia - Bharat's app for daily news and videos

Install App

ആപ്പിള്‍ കഴിക്കുന്ന സ്ത്രീകള്‍ കിടപ്പറയില്‍ മിന്നും!

Webdunia
ബുധന്‍, 16 ജനുവരി 2019 (21:25 IST)
പോഷക സമൃദ്ധമാണ് ആപ്പിൾ. ശരീരകാന്തി വര്‍ദ്ധിപ്പിക്കുന്നതിന് ആപ്പിള്‍ പതിവാക്കുന്നവര്‍ ധാരാണമാണ്. അത് കഴിക്കാത്തവരായി ആരും തന്നെയില്ല. സ്‌ത്രീകളുടെ ലൈംഗിക ജീവിതത്തില്‍ ആപ്പിളിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പലര്‍ക്കും അറിയില്ല. ആപ്പിള്‍ ശീലമാക്കുന്നത് കിടപ്പറയില്‍ സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും കാരണമാകുമെന്നാണ് കണ്ടെത്തല്‍.
 
ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന ആരോഗ്യമുള്ള സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഒരു കൂട്ടം ഇറ്റാലിയന്‍ വിദഗ്ധര്‍ പറയുന്നത്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്‌സിഡന്റും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തി സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ കൂടുതല്‍ ഉണര്‍വ് നല്‍കും. 
 
ഇതുവഴി കൂടിയതോതില്‍ ലൈംഗിക ആവേശം ഉണ്ടാകുകയും രതിമൂര്‍ഛയുടെ മായികലോകത്തേക്ക് വേഗം എത്താന്‍ സാധിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്‌. കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്ന ലൈംഗിക വേളയില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും കൂടുതല്‍ കരുത്ത് പകരുന്നതിനും ആപ്പിള്‍ സഹായിക്കുമത്രേ.
 
ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും. ലൈംഗിക ഉണര്‍വ് നല്‍കുന്നതിനൊപ്പം കിടപ്പറയില്‍ ക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കും. ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് മറ്റ് സ്ത്രീകളേക്കള്‍ ലൈംഗിക സംതൃപ്തിയും ആവേശവും ഉണ്ടാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. 
 
കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, കാത്സ്യം, കാർബോ ഹൈഡ്രെറ്റ് തുടങ്ങി മനുഷ്യശരീരത്തിന് ആവശ്യമായ അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം