Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കണ്ണ് എപ്പോഴും ചൊറിയുന്നുണ്ടോ? ഇതാകും കാരണം

കണ്ണ് എപ്പോഴും ചൊറിയുന്നുണ്ടോ? ഇതാകും കാരണം
, ബുധന്‍, 6 ഡിസം‌ബര്‍ 2023 (19:22 IST)
കണ്ണിന്റെ രണ്ട് മൂലകളിലും അസാധാരണമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? കൃത്യമായി വൈദ്യസഹായം തേടേണ്ട പ്രശ്‌നമാണ് ഇത്. ജലാംശം കുറഞ്ഞ് കണ്ണുകള്‍ വരണ്ടതാകുമ്പോള്‍ ആണ് ഈ പ്രശ്‌നം നേരിടുക. കണ്ണുനീര്‍ അപര്യാപ്തത കണ്ണില്‍ ചൊറിച്ചിലിനു കാരണമാകുന്നു. കണ്ണുനീരിന്റെ ഘടനയില്‍ രാസ അസന്തുലിതാവസ്ഥ ഉണ്ടെങ്കിലും കണ്ണ് ചൊറിയും. 
 
തുടര്‍ച്ചയായി കണ്ണില്‍ ചൊറിച്ചില്‍ തോന്നുന്നത് ഡ്രൈ ഐ സിന്‍ഡ്രോം ആയിരിക്കും. കണ്ണ് തുടര്‍ച്ചയായി ചൊറിയുമ്പോള്‍ അത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. സഹിക്കാന്‍ സാധിക്കാത്ത ചൊറിച്ചില്‍ തോന്നുമ്പോള്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് കഴുകുക. ടെലിവിഷന്‍, ഫോണ്‍, ലാപ് ടോപ് എന്നിവ ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള കണ്ണട ഉപയോഗിക്കുന്നത് നല്ലതാണ്. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക. നന്നായി വെളിച്ചമുള്ള സ്ഥലത്ത് ഇരുന്ന് മാത്രം പുസ്തകങ്ങള്‍ വായിക്കുക, ഫോണ്‍ ഉപയോഗിക്കുക. കണ്ണിലെ ചൊറിച്ചിലിന് തോന്നിയ പോലെ മരുന്ന് വാങ്ങിച്ചു ഒഴിക്കരുത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കണ്ണുകളില്‍ മരുന്ന് ഒഴിക്കാവൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാര്‍ട് ഫോണ്‍ അഡിക്ഷനുണ്ടോ, ലക്ഷണങ്ങള്‍ ഇവയാണ്