Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹ രോഗികള്‍ ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്

പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പ്രമേഹ രോഗികളില്‍ ഉച്ചഭക്ഷണ സമയത്തും അത്താഴ സമയത്തും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും

പ്രമേഹ രോഗികള്‍ ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്
, ബുധന്‍, 6 ഡിസം‌ബര്‍ 2023 (10:50 IST)
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതല്‍. ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജ്ജം നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത് ബ്രേക്ക്ഫാസ്റ്റിലൂടെയാണ്. എത്ര തിരക്കുണ്ടെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന പ്രമേഹ രോഗികളില്‍ സാധാരണയില്‍ നിന്ന് ഇരട്ടി ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിക്കും. ടൈപ് 2 ഡയബറ്റിസ് ഉള്ളവര്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ അത് പ്രമേഹം വര്‍ധിക്കാന്‍ കാരണമാകും. 
 
പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പ്രമേഹ രോഗികളില്‍ ഉച്ചഭക്ഷണ സമയത്തും അത്താഴ സമയത്തും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ദിവസത്തേക്കാള്‍ 37 ശതമാനം രക്തത്തിലെ പഞ്ചസാരയുടെ അളവ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്ത ദിവസം ഉയരും. മാത്രമല്ല സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയില്‍ ആക്കുന്നു. രാവിലെ എട്ട് മണിക്ക് മുന്‍പ് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതാണ് ആരോഗ്യകരം. പ്രഭാത ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍ അളവ് കുറയുകയും ഉച്ചഭക്ഷണത്തിനു ശേഷം അമിതമായി വര്‍ധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിക്കാന്‍ രുചിയുണ്ടാകും, പക്ഷേ ഷവര്‍മ ചിലപ്പോള്‍ എട്ടിന്റെ പണി തരും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക