നമ്മുടെ വീടുകളെ മലിനമാക്കുന്ന ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? ഇവ അറിയാതെ പോകരുത്
ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന ഈ വസ്തുക്കള്‍ നമ്മുടെ വീടിനുള്ളില്‍ തന്നെയുള്ളതാണ്. ഏതൊക്കെയാണവയെന്ന് നോക്കം.
നമ്മുടെ വീടുകളെ മലിനമാക്കുകയും നമ്മുടെ വ്യക്തമായ അറിവില്ലാതെ നമ്മുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന ഈ വസ്തുക്കള്‍ നമ്മുടെ വീടിനുള്ളില്‍ തന്നെയുള്ളതാണ്. ഏതൊക്കെയാണവയെന്ന് നോക്കം.
1)പഞ്ചസാര കൂടുതലുള്ള ബിസ്‌ക്കറ്റുകള്‍ - ഇവ ശുദ്ധീകരിച്ച മൈദ കൊണ്ട് പായ്ക്ക് ചെയ്യുന്നതാണ് ഇത് കുട്ടികള്‍ക്ക് അനുയോജ്യമല്ല
2 ) ലൂഫ - വൃത്തിയാക്കാന്‍ പ്രയാസമുള്ളതാണിത്. കൂടാതെ രോഗാണുക്കളുടെ പ്രജനന കേന്ദ്രവുമാണ്. 3) സ്‌കോച്ച്-ബ്രൈറ്റ് സ്‌പോഞ്ച് - മിക്ക ആളുകളും മാസങ്ങളോളം ഇത് മാറ്റിസ്ഥാപിക്കാറില്ല. ഇത് പതിവായി മാറ്റണ്ടേത് ആവശ്യമാണ്. കൂടുതല്‍ കാലം ഉപയോഗിച്ചാല്‍ ആ മൃദുവായ സ്‌പോഞ്ച് അണുക്കളുടെ ഹോട്ട്സ്പോട്ടായി മാറുന്നു.
4)സുഗന്ധമുള്ള സാനിറ്ററി പാഡുകള്‍ - ഇവ ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും യോനിയിലെ pH നെ ബാധിക്കുകയും അണുബാധ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
5)കൊതുക് കോയിലുകള്‍ - ഇവ വിഷ പുകകള്‍ പുറത്തു വിടുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കും ആസ്ത്മ രോഗികള്‍ക്കും ഇത് ദോഷകരമാണ്
6)അടുക്കളയിലെ തുറന്ന വേസ്റ്റ് ബിന്നുകള്‍ - ഇവ ഈച്ചകള്‍, ബാക്ടീരിയകള്‍ എന്നിവയെ ആകര്‍ഷിക്കുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു.