Select Your Language

Notifications

webdunia
webdunia
webdunia
webdunia

Side Effects of Toothpick: ഭക്ഷണം കഴിച്ച ശേഷം പല്ലിന്റെ ഇട കുത്താറുണ്ടോ? ചെയ്യുന്നത് മണ്ടത്തരം

സ്ഥിരമായി ടൂത്ത് പിക്ക് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പല്ലുകള്‍ക്ക് ഇടയിലുള്ള വിടവ് ക്രമേണ വലുതാകുന്നു

Tooth Picks, Side Effects of Tooth Picks, Do not Use Tooth picks daily, Health News, Webdunia Malayalam

രേണുക വേണു

, ബുധന്‍, 17 ജനുവരി 2024 (10:15 IST)
Tooth Picks

Side Effects of Toothpick: പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് പിക്ക്. എന്ത് ഭക്ഷണം കഴിച്ചാലും പല്ലിന്റെ ഇടയില്‍ കുത്തുന്ന ശീലം പലര്‍ക്കും ഉണ്ട്. ടൂത്ത് പിക്കോ സൂചി പോലെയുള്ള സാധനങ്ങളോ ഉപയോഗിച്ച് പല്ലിന്റെ ഇടയില്‍ കുത്തുന്നത് അത്ര നല്ല കാര്യമല്ല. 

 
സ്ഥിരമായി ടൂത്ത് പിക്ക് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പല്ലുകള്‍ക്ക് ഇടയിലുള്ള വിടവ് ക്രമേണ വലുതാകുന്നു. അക്കാരണത്താല്‍ പല്ലുകളുടെ വിടവില്‍ കൂടുതല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പ്രവേശിക്കുന്നു. മാത്രമല്ല ടൂത്ത് പിക്ക് ഉപയോഗിക്കുന്നത് മോണകള്‍ക്കും ദോഷമാണ്. സ്ഥിരമായി ടൂത്ത് പിക്ക് ഉപയോഗിക്കുമ്പോള്‍ മോണയില്‍ മുറിവ് ഉണ്ടാകാനും രക്തം വരാനും കാരണമാകുന്നു. പല്ലുകളുടെ ഇനാമില്‍ നഷ്ടമാകാനും ഇത് കാരണമാകും. ടൂത്ത് പിക്ക് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ പല്ലുകളുടെ വേരിനെ പോലും അത് സാരമായി ബാധിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Banana in Empty Stomach: ബ്രേക്ക്ഫാസ്റ്റായി നേന്ത്രപ്പഴം മാത്രം കഴിക്കുന്ന ശീലമുണ്ടോ? അത്ര നല്ലതല്ല