Webdunia - Bharat's app for daily news and videos

Install App

Diabetes: പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണോ?

എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം

രേണുക വേണു
ചൊവ്വ, 23 ജനുവരി 2024 (15:49 IST)
Diabetes: പ്രമേഹത്തെ പ്രതിരോധിക്കുന്നതില്‍ നിങ്ങളുടെ ഭക്ഷണ രീതിക്ക് വലിയ സ്ഥാനമുണ്ട്. ക്രമംതെറ്റിയ ഭക്ഷണ രീതി ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ താളം തെറ്റിക്കുന്നു. ഇക്കാരണത്താലാണ് പലരിലും പ്രമേഹം പിടിമുറുക്കുന്നത്. ഭക്ഷണം കഴിക്കുന്ന സമയം, അളവ്, ഇടവേള എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. 
 
എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലും ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിലും ഭക്ഷണം കഴിച്ചിരിക്കണം. വളരെ മിതമായ രീതിയില്‍ രാത്രി എട്ടിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 

Read Here: പഴം പുഴുങ്ങി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയുമോ?
 
പ്രമേഹം ഉണ്ടെങ്കിലും നിങ്ങള്‍ക്ക് എല്ലാ ഭക്ഷണവും കഴിക്കാം, പക്ഷേ അളവില്‍ ശ്രദ്ധ വേണം. പ്രമേഹമുള്ളവര്‍ കാര്‍ബോ ഹൈഡ്രേറ്റ് പൂര്‍ണമായി ഒഴിവാക്കുകയല്ല മിതപ്പെടുത്തുകയാണ് വേണ്ടത്. പ്രമേഹമുള്ളവര്‍ ഒരുപാട് സമയത്തേക്ക് ഭക്ഷണം പൂര്‍ണമായി ഒഴിവാക്കരുത്. മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ഇടവേളകളില്‍ വളരെ മിതമായ രീതിയില്‍ എന്തെങ്കിലും കഴിച്ചിരിക്കണം. പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുക. പൂര്‍ണമായി ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്രമേഹ രോഗികള്‍ക്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യും. ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രമേ പ്രമേഹ രോഗികള്‍ ഭക്ഷണ ക്രമീകരണം നടത്താവൂ.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

അടുത്ത ലേഖനം
Show comments