Webdunia - Bharat's app for daily news and videos

Install App

മഞ്ഞളിന്റെ ഗുണങ്ങൾ തിളപ്പിച്ചാൽ നശിക്കുന്നതാണോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെയാണ്

മഞ്ഞളിന്റെ ഗുണങ്ങൾ തിളപ്പിച്ചാൽ നശിക്കുന്നതാണോ?

Webdunia
വെള്ളി, 1 ജൂണ്‍ 2018 (12:00 IST)
മഞ്ഞളിന് ഏറെ ഗുണങ്ങളുണ്ടെന്ന് അറിയാത്തവരായി ആരും തന്നെയില്ല. സൗന്ദര്യം വർദ്ധിപ്പിക്കുന്നത് മുതൽ അർബുദം വരെ തടയാൻ മഞ്ഞളിന് കഴിവുണ്ട്. ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ള മഞ്ഞൾ ഔഷധമായും ഉപയോഗിക്കുന്നു. എന്നാൽ മഞ്ഞളിന്റെ ഗുണം പൂർണ്ണമായും ലഭിക്കാൻ അത് പാകം ചെയ്‌ത് ഉപയോഗിക്കണോ വേണ്ടയോ എന്ന് എല്ലാവർക്കും സംശയമാണ്.
 
എന്നാൽ മഞ്ഞൾ തിളപ്പിക്കുമ്പോഴും പ്രഷർ കുക്കറിൽ വേവിക്കുമ്പോഴും അതിന്റെ ഗുണങ്ങൾ നശിക്കുന്നതായി പഠനങ്ങൾ പറയുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിനോയിഡുകൾ എന്ന സംയുക്തങ്ങളാണ് അതിന് ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. പച്ചക്കറികൾ വേവിക്കുമ്പോഴെ മഞ്ഞൾ ചേർക്കുന്നതാണ് പതിവ്.
 
പത്തു മിനിറ്റ് തിളപ്പിക്കുമ്പോഴും ഇരുപത് മിനിറ്റ് തിളപ്പിക്കുമ്പോഴും പത്തു മിനിറ്റ് പ്രഷർകുക്ക് ചെയ്യുമ്പോഴും മഞ്ഞളിലെ കുർകുമിന് സംഭവിക്കുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചതിന് ശേഷമാണ് ഇത് നല്ലതല്ലെന്ന് കണ്ടെത്തിയത്. ചൂടാകുമ്പോൾ 27 മുതൽ 53 ശതമാനം വരെ കുർകുമിൻ നഷ്ടപ്പെടുന്നതായി കണ്ടു. എന്നാൽ പുളിയുള്ള വസ്തുക്കളോടൊപ്പം ചൂടാക്കുമ്പോൾ നഷ്ടം 12 മുതൽ 30 ശതമാനം വരെ കുറവാണ്. പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ കുർകുമിൻ നഷ്ടപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments