Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ ബ്രോക്കോളി വാങ്ങാറുണ്ടോ?

പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, ധാരാളം നാരുകള്‍, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ബ്രോക്കോളി കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ വരെ തടയാമെന്ന് പഠനം പറയുന്നു

രേണുക വേണു
വ്യാഴം, 29 ഓഗസ്റ്റ് 2024 (11:47 IST)
Broccoli

വില കൂടുതല്‍ ആണെങ്കിലും ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പും ധാതുക്കളും പോഷകങ്ങളും അടങ്ങിയ ബ്രോക്കോളി എല്ലാ ദിവസവും കഴിക്കാന്‍ പറ്റുമെങ്കില്‍ അത്രയും നല്ലതാണ്. എന്നാല്‍ നമ്മളില്‍ അധികപേരും ബ്രോക്കോളിയുടെ കാര്യത്തില്‍ അത്ര പരിചയസമ്പന്നരല്ല എന്നതാണ് വാസ്തവം.
 
പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, ധാരാളം നാരുകള്‍, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ബ്രോക്കോളി കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ വരെ തടയാമെന്ന് പഠനം പറയുന്നു. കൂടാതെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇത് കേമനാണ്.
 
100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി. ഇത് പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബ്രോക്കോളിയെ പോലെ തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് രണ്ട് പച്ചക്കറികളാണ് ക്യാബേജും കോളീഫ്‌ളവറും.
 
അലര്‍ജി പ്രശ്‌നമുള്ളവര്‍ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മല്‍ എന്നിവ അകറ്റാന്‍ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുലക്ഷണങ്ങള്‍ ഉണ്ടോ, മാംസവും മുട്ടയുമൊക്കെ ധാരാളം കഴിക്കണം

മലദ്വാരത്തില്‍ രക്തക്കറ, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുക; മൂലക്കുരുവിന്റെ ലക്ഷണങ്ങളെ ശ്രദ്ധിക്കുക

കാല്‍സ്യവും പ്രോട്ടീനും ധാരാളം, പാലുകുടി ശീലമാക്കാം!

ഫോണില്‍ നോക്കി ഭക്ഷണം കഴിക്കരുത് !

ദിവസവും ഒരു നേരത്തെ ചോറിനു പകരം ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

അടുത്ത ലേഖനം
Show comments