മത്തി കഴിക്കുന്നത് ബുദ്ധിക്കും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമോ?
മത്തി പ്രിയങ്കരമാകുന്നത് ഇതുകൊണ്ട്!
മത്തി കഴിക്കുന്നത് ആരോഗ്യത്തിനും ബുദ്ധിക്കും ഒരുപോലെ നല്ലതാണെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ട് എന്നത് ആർക്കും തന്നെ അറിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും ആരും ചിന്തിച്ചിട്ടില്ല. ചില കാര്യങ്ങൾ ഇങ്ങനെയാണ് തലമുറകളായി കേട്ടറിവ് മാത്രമേ ഉണ്ടായിരിക്കൂ. എന്നാൽ അറിഞ്ഞിരിക്കൂ മത്തിയുടെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന്...
ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ട മത്തി തെക്കൻ കേരളത്തിൽ ചാള എന്നും അറിയപ്പെടുന്നു. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ് ഇത്.
മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് ആരോഗ്യത്തിനും ബിദ്ധിക്കും മത്തി ഒരുപോലെ ഗുണകരമാണെന്ന് പറയുന്നത്.