Webdunia - Bharat's app for daily news and videos

Install App

കാരറ്റ് അമിതമായി കഴിച്ചാല്‍ ശരീരത്തിന് സംഭവിക്കുന്നത്...

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (19:02 IST)
ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ കാരറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പച്ച കാരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
 
ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന കിഴങ്ങുവർഗമായ കാരറ്റ് മഞ്ഞ, വെള്ള, ചുവപ്പ്, പർപ്പിൾ നിറങ്ങളിലും കാണപ്പെടാറുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.
 
മിതമായ രീതിയില്‍ പച്ച കാരറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍, ഉപയോഗം അമിതമായാല്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാകും എന്നതാണ് പ്രധാന പ്രശ്‌നം. കരോട്ടിന്‍ രക്തത്തില്‍ കലരുമ്പോള്‍ ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
 
ചെറിയ കുട്ടികള്‍ക്ക് കാരറ്റ് നല്‍കരുതെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അമിതമായ ഉപയോഗം ചിലരില്‍ അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, ആശങ്ക എന്നിവയുണ്ടാക്കും. കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായതിനാല്‍ പ്രമേഹ രോഗികള്‍ കാരറ്റ് ശീലമാക്കുന്നത് തിരിച്ചടിയാകും.
 
മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രോട്ടീനും മിനറല്‍സും ധാരാളം വേണം, എന്നാല്‍ കാരറ്റിന്റെ ഉപയോഗം മുലപ്പാലിന്റെ നിറത്തെ ബാധിക്കുന്നു. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ കാരറ്റ് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. കാരറ്റിന്റെ അമിതോപയോഗം നെഞ്ചെരിച്ചില്‍, മലബന്ധം, ദഹന പ്രശ്‌നങ്ങള്‍, വായുക്ഷോഭം എന്നിവയ്‌ക്ക് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments