Webdunia - Bharat's app for daily news and videos

Install App

'അയ്യോ കൊതുകേ കടിക്കല്ലേ'; മലേറിയ (മലമ്പനി) രൂക്ഷമായാല്‍ മരണം വരെ ഉറപ്പ്, സൂക്ഷിക്കണേ !

പനിയാണ് മലേറിയയുടെ പ്രധാന ലക്ഷണം

രേണുക വേണു
വ്യാഴം, 18 ജൂലൈ 2024 (10:07 IST)
എന്താണ് മലമ്പനി?

കൊതുക് വഴി പടരുന്ന അസുഖമാണ് മലേറിയ അഥവാ മലമ്പനി. അസുഖം രൂക്ഷമാകുകയും കൃത്യമായ ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്താല്‍ മലേറിയ മരണത്തിലേക്ക് വരെ നയിക്കും. രോഗം ബാധിച്ച അനോഫെലിസ് കൊതുകിന്റെ കടിയിലൂടെയാണ് മലേറിയ പടരുന്നത്. രോഗം ബാധിച്ച കൊതുകുകള്‍ പ്ലാസ്മോഡിയം എന്ന പാരസൈറ്റിനെ വഹിക്കാറുണ്ട്. ഈ കൊതുക് കടിക്കുമ്പോള്‍ ഇത്തരം പാരസൈറ്റുകള്‍ മനുഷ്യരുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നു. രക്തത്തിലൂടെ ഈ പാരസൈറ്റുകള്‍ കരളിലേക്ക് എത്തും. കരളില്‍ വെച്ച് അവ വളരുകയും ചുവന്ന രക്താണുക്കളെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. രോഗം ബാധിച്ച കൊതുകുകളുടെ കടിയേറ്റാല്‍ എട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. 
 
പനിയാണ് മലേറിയയുടെ പ്രധാന ലക്ഷണം. പനി, തലവേദന, വിറയല്‍ എന്നിവ പ്രകടമായ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണം. തലകറക്കം, ഛര്‍ദി, പേശികളില്‍ വേദന, കടുത്ത ക്ഷീണം, അമിതമായ വിയര്‍പ്പ്, വയറുവേദന, അപസ്മാരം, ബോധക്ഷയം, രക്തരൂക്ഷിതമായ മലം എന്നിവയും മലേറിയയുടെ ലക്ഷണങ്ങളാണ്. 
 
കൊതുക് കടിയില്‍ നിന്ന് സ്വയം സംരക്ഷിക്കുകയാണ് മലേറിയ വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ടാകരുത്. കൊതുക് കയറാതെ വീടിന്റെ ജനലുകളും വാതിലുകളും അടയ്ക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ടോയ്ലറ്റ് രണ്ട് ദിവസം കൂടുമ്പോള്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ മലേറിയയെ ഒരു പരിധിവരെ പ്രതിരോധിക്കാം.  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

പല്ല് തേയ്ക്കുന്ന സമയത്ത് ഇങ്ങനെ ചെയ്തില്ലെങ്കില്‍ വായ്‌നാറ്റം ഉറപ്പ് !

ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കല്‍, ഫാസ്റ്റ് ഫുഡ്; പ്രമേഹ രോഗിയാകാന്‍ ഇതൊക്കെ മതി

മഞ്ഞളിലെ മായം കണ്ടെത്താം!

വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

അടുത്ത ലേഖനം
Show comments