Webdunia - Bharat's app for daily news and videos

Install App

മുരിങ്ങയില കഴിക്കാറുണ്ടോ? എങ്കില്‍ ടെന്‍ഷന്‍ വേണ്ട നിങ്ങള്‍ക്ക് ഈ രോഗം തീര്‍ച്ചയായും ഇല്ല !

മുരിങ്ങയില ഈ രോഗങ്ങളെ ഇല്ലാതാക്കുന്നുവോ?

Webdunia
ചൊവ്വ, 16 മെയ് 2017 (10:08 IST)
മുരിങ്ങയില കഴിക്കുന്നത് ബിപി എന്ന രോഗത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. ബിപിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നത് മാത്രമല്ല മറ്റ് പല രോഗങ്ങളെ ഇല്ലാതാക്കാന്‍ ഈ മുരിങ്ങയില ബെസ്റ്റാണ്‍. കണ്ണ്, ഹൃദയം, ചര്‍മ്മം എന്നിവയെയും പലതരത്തിലുള്ള രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിവുള്ള വിറ്റാമിന്‍ എ യുടെ കൂടി സമ്പത്താണ് മുരിങ്ങയില.
 
വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് ഇവയെല്ലാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഇല ശീലമാക്കുന്നത് ബിപിയെ നിയന്ത്രിക്കാന്‍ സഹായിക്കും.
 
മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ക്കെതിരെ പൊരുതാന്‍ സഹായകമാണ്. പാലില്‍ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി കാല്‍സ്യമാണ് മുരിങ്ങയിലയിലുള്ളത്‍. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം, എന്നിങ്ങനെയുള്ള ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. 
 
ശരീര ഭാഗങ്ങളില്‍ ഉണ്ടാകുന്ന നീര് കുറയ്ക്കുന്നതിനും മുരിങ്ങയില സഹായകമാണ്. നാരുകള്‍കൊണ്ട് സമ്പുഷ്ടമായതിനാല്‍ ഈ ഹരിതസസ്യം ആമാശയത്തിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും. പാലൂട്ടൂന്ന അമ്മമാര്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ മുലപ്പാലിന്റെ അളവ് കൂടും. സുഖപ്രസവത്തിനും പ്രസവശുശ്രൂഷയ്ക്കും മുരിങ്ങ അത്യുത്തമമാണ്.

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments