Webdunia - Bharat's app for daily news and videos

Install App

നഖം കടിക്കുന്ന ശീലമുണ്ടോ ? സൂക്ഷിക്കണം... നിങ്ങള്‍ ഒരു മാനസിക രോഗിയാകും !

മാനസിക ആസ്വാസ്‌ഥ്യത്തിന്റെ ലക്ഷണമാണ്‌ നഖം കടി

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (13:57 IST)
നഖം കടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ആ ശീലം മാറ്റാന്‍ തയ്യാറല്ലെങ്കില്‍ പിന്നീടതൊരു പ്രശ്‌നമായി മാറിയേക്കും. മാനസിക ആസ്വാസ്‌ഥ്യത്തിന്റെ ലക്ഷണമായാണ്‌ മനഃശാസ്‌ത്രഞ്ജര്‍ നഖം കടിക്കുന്നതിനെ വിലയിരുത്തുന്നത്‌. നിങ്ങളുടെ സൗന്ദര്യത്തെ പോലും ഈ ദുശ്ശീലം നശിപ്പിക്കുമെന്നും സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലായി കണ്ടുവരുന്നതെന്നും  പല പഠനങ്ങളും പറയുന്നുണ്ട്. 
 
ഏത്‌ പ്രായത്തിലും സ്വയം ചിന്തിക്കാതെതന്നെയാണ് ഈ ശീലം നിങ്ങളെ ബാധിക്കുക. മുതിര്‍ന്നവരും കുട്ടികളും നഖം കടിക്കുന്നത്‌ ഒരു ശീലമാക്കി മാറ്റുന്നതും സാധാരണമാണ്‌. നഖം കടിക്കുന്ന ശീലമുള്ള ആളുകള്‍ നെഗറ്റീവ്‌ ചിന്താഗതിക്കാരാണെന്നും മനഃശാസ്‌ത്രം പറയുന്നു. നിങ്ങളുടെ വ്യക്‌തിത്വത്തിന്റെ ഭംഗി നശിപ്പിക്കുമെന്നും കൂടാതെ ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
 
ബാക്‌റ്റിരിയകളുടെ ഒരു പ്രധാന കേന്ദ്രമാണ് നഖം‌. അതുകൊണ്ടുതന്നെ ഈ ശീലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. നഖം കടിക്കുന്ന സമയത്ത് നിങ്ങളുടെ കൈവിരലുകള്‍ മുറിയാനും അതുവഴി രോഗാണുക്കള്‍ നമ്മള്‍പ്പോലുമറിയാതെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും കാരണമാകും. ഉപബോധ മനസില്‍ നിന്നാണ്‌ ഇത്തരം ശീലങ്ങള്‍ ഉണ്ടാകുന്നതെന്നതിനാല്‍ ശീലം ഉപേക്ഷിക്കുക എന്നത്‌ അല്‍പ്പം ശ്രമകരവുമാണ്‌.   
 
ഈ ശീലം നിര്‍ത്താനായി നഖങ്ങള്‍ക്ക്‌ അസാധരണമായ ഷെയ്‌പ്പ് നല്‍കുകയോ ചുവന്ന നിറത്തിലുള്ള നിറം നല്‍കുകയോ ചെയ്യുക. കൂടാതെ നഖങ്ങളില്‍ പവക്ക നീരുപോലുള്ളതും നിങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്ത രൂചികളിലുള്ള വസ്‌തുക്കള്‍ പുരുട്ടുന്നതും ഫലപ്രധമാണ്‌. നഖം കടിക്കാന്‍ തോന്നുന്ന വേളയില്‍ ബോധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വളരെ ഉത്തമമാണ്.

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments