Webdunia - Bharat's app for daily news and videos

Install App

കോളറയെന്ന രോഗത്തെ ഇല്ലാതാക്കാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി !

കോളറ എങ്ങനെ തടയാം !

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (14:37 IST)
മഴക്കാല രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് കോളറ. വെള്ളം വഴിയും ഈച്ചകളിലൂടെയും പകരുന്ന രോഗമാണിത്. മനുഷ്യവിസര്‍ജ്ജ്യമാണ് ഇതിന്‍റെ പ്രധാന കാരണം. സാധാരണ മനുഷ്യന്‍റെ കുടലിനുള്ളില്‍ എത്തിയാല്‍ പെരുകുന്ന വിബ്രിയോ കോളറേ എന്ന രോഗാണുവിനെ പാടെ നശിപ്പിക്കുക എളുപ്പമല്ല. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ രോഗം പടരുന്നതു തടയാന്‍ കഴിയുകയുള്ളൂ.
 
പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകുമെന്നതാണ് ഇതിന്റെ ലക്ഷണം. വയറിളകുന്നതു കഞ്ഞിവെള്ളത്തിന്റെ നിറത്തിലാകും. ഇതിന് പുറമേ രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വളരെ ക്ഷീണത്തോടെ കടന്നു വരുന്ന ഈ രോഗത്തിന് വേഗം വൈദ്യസഹായം ലഭ്യമാക്കണം.
 
കോളറ രോഗാണുക്കള്‍ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നു നോക്കാം 
 
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക. കക്കൂസുകളില്‍ മാത്രമേ മലമൂത്ര വിസര്‍ജ്ജനം നടത്താവൂ. അതിനു ശേഷം കക്കൂസുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക. കൈകാലുകള്‍ നന്നായി സോപ്പുപയോഗിച്ചു കഴുകുക.
 
ഭക്ഷണസാധനങ്ങള്‍ വേവിച്ചു മാത്രം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിയുന്നതും ഒഴിവാക്കുക. അഥവാ ഉപയോഗിക്കേണ്ടി വന്നാല്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക. തിളപ്പിച്ചാറ്റിയ വെള്ളവും പാനീയങ്ങളുമേ കഴിക്കാവൂ. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക. 
 
ആഹാരസാധനങ്ങള്‍ അടച്ചു വയ്ക്കുക. ഈച്ചയ്ക്കും പാറ്റയ്ക്കും പല്ലിയ്ക്കുമൊന്നും ആഹാരസാധനങ്ങളില്‍ വന്നിരിക്കാമെന്നുള്ള അവസ്ഥ ഉണ്ടാക്കരുത്. കോളറാരോഗി ഉപയോഗിച്ച പാത്രങ്ങള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കരുത്. രോഗം ബാധിച്ച പ്രദേശത്തേക്കും അവിടെ നിന്നു പുറത്തേക്കും ഉള്ള യാത്ര ഒഴിവാക്കുക.

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments