Webdunia - Bharat's app for daily news and videos

Install App

ആര്‍ത്തവ വേദനയാണോ പ്രശ്നം? പപ്പായ കൊണ്ട് ഒരു മരുന്ന് ഇതാ !

ആര്‍ത്തവ വേദന തടയാന്‍ പപ്പായ മതിയോ?

Webdunia
ബുധന്‍, 17 മെയ് 2017 (14:11 IST)
നമ്മുടെ നാട്ടില്‍ വളരെ സുലഭമായ ഒരു പഴമാണ് പപ്പായ. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ട്പ്പെടുന്ന ഇതിന്റെ ഇലയും പൂവും വളരെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.  ആവര്‍ത്തന സമയത്ത് ഉണ്ടാകുന്ന വേദന തടയാന്‍ പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും.
 
പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കുടാതെ  ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാനും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പുരുഷന്‍മാരെ സംരക്ഷിക്കാനും പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും.
 
പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ആര്‍ത്തവ വേദനയ്ക്കും ഇത് ഒരു പരിഹാരമാണ്. ഒരു പപ്പായ ഇല എടുത്ത് അല്‍പം പുളിയും ഉപ്പും ചേര്‍ത്ത് നല്ലതു പോലെ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ആ വെള്ളം കുടിച്ചാല്‍ മതി. 
 
പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്. തിമിരത്തെ പ്രതിരോധിയ്ക്കുന്നതിന് പപ്പായ ഇലയും പൂവും വളരെ പ്രധാനമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും പപ്പായയുടെ ഇല സഹായകരമാണ്.

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments