Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് റൊണാൾഡോയെ പുറത്തിരുത്തി, കാരണം വ്യക്തമാക്കി പോർച്ചുഗൽ കോച്ച്

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (09:39 IST)
ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ മിന്നുന്ന വിജയം കൊണ്ട് ക്വാർട്ടറിൽ പ്രവേശിച്ചുവെങ്കിലും പോർച്ചുഗലിൻ്റെ വിജയത്തിൽ പല ആരാധകരും സംതൃപ്തരല്ല. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഇല്ലാതെയായിരുന്നു ഇന്നലെ ആദ്യ ഇലവനിൽ പോർച്ചുഗൽ കളിക്കാനിറങ്ങിയത്. റൊണാൾഡോയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് ലോകത്തെ ഞെട്ടിച്ചിരുന്നു.
 
എന്നാൽ റോണോയ്ക്ക് പകരക്കാരനായെത്തിയ യുവതാരം റാമോസ് ഹാട്രിക്കോടെയാണ് കോച്ചിൻ്റെ തീരുമാനത്തെ ന്യായീകരിച്ചത്. ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു താരത്തിൻ്റെ ബൂട്ടിൽ നിന്നും പിറന്നത്. റൊണാൾഡോയെ ആദ്യ ഇലവനിൽ നിണ്ണും പുറത്താക്കാനുള്ള തീരുമാനം തൻ്റേത് മാത്രമായിരുന്നുവെന്ന് കോച്ച് ഫെർണാണ്ടോ സാൻ്റോസ് പറയുന്നു.
 
കളി തുടങ്ങുന്നതിന് മുൻപ് എന്തുകൊണ്ടാണ് തീരുമാനമെടുത്തത് എന്നതെല്ലാം റൊണാൾഡോയോട് പറഞ്ഞിരുന്നതായും സാൻ്റോസ് വെളിപ്പെടുത്തി. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ താരത്തെ സബ് ചെയ്തതിൽ റോണോ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു കഴിഞ്ഞ മത്സരത്തിൽ താരത്തെ ആദ്യ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റി നിർത്തിയത്.
 
ഞാനും റോണോയും തമ്മിൽ ഒരു പ്രശ്നവുമില്ല. ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളാണ്. കളി തുടങ്ങും മുൻപ് എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. അവൻ ഒരു മികച്ച ക്യാപ്റ്റൻ്റെ മാതൃക കാണിച്ചു. സാൻ്റോസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments