Webdunia - Bharat's app for daily news and videos

Install App

ഗ്രീസ്‌മാൻ ബാഴ്സലോണയിലേക്കോ ? വെളിപ്പെടുത്തലുമായി മെസ്സി !

Webdunia
ചൊവ്വ, 22 മെയ് 2018 (13:04 IST)
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ ടീം വിടുന്നു എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളയി. ഏത് ക്ലബ്ബിലേക്കാവും ഗ്രീസ്‌മാൻ എത്തുക എന്നതിൽ പലതരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരിന്നു. എന്നാൽ ഗ്രീസ്‌മാൻ ബാഴസലോണയിലെത്തിയേക്കും എന്ന് സൂചന നൽകുന്ന തരത്തിലാണ് സൂ‍പ്പർതാരം മെസ്സിയുടെ വാക്കുകൾ.   
 
ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഗ്രീസ്‌മാൻ എന്നായിരുന്നു മെസ്സിയുടെ പ്രതികരണം. ലോക കപ്പിന് മുന്നോടിയാ‍യി തന്നെ  ഗ്രീസ്‌മാൻ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടേക്കും എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതേ സമയം ഗ്രീസ്‌മാൻ ബാഴ്സലോണയിലേക്ക് വരുന്നതിനായി സമ്മതം അറിയിച്ചതായും മാഡ്രിഡുമായുള്ള തുകയുടെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത് എന്നുമാണ് സ്പാപിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
 
ഗ്രീസ്‌മാനെ ഇഷ്ടമാണ്. ലോകത്തിലെ തന്നെ ഏറ്റവും  മികച്ച താരങ്ങലിളിൽ ഒരാളാണ് ഗ്രീസ്മാൻ.എന്നാൽ താരത്തെ ബാഴ്സയിലെത്തിക്കാൻ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യം തനിക്കറിയില്ല എന്ന് മെസ്സി പറഞ്ഞു. മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നത് തങ്ങൾക്ക് താല്പര്യമുള്ള കാര്യമാണെന്നും അതിനാൽ ഗ്രീസ്‌മാൻ ടീമിലെത്തിയാൽ സ്വാഗതം ചെയ്യുമെന്നും മെസ്സി കൂട്ടിച്ചേർത്തു. ആ‍ർ സി വണിനു നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments