Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫിഫ ലോകകപ്പ് : അമേരിക്കയ്ക്ക് വേണ്ടി ഗോളടിച്ചത് ലൈബീരിയൻ പ്രസിഡൻ്റിൻ്റെ മകൻ, അപൂർവമായ ഈ സംഭവം അറിയാമോ

ഫിഫ ലോകകപ്പ് : അമേരിക്കയ്ക്ക് വേണ്ടി ഗോളടിച്ചത് ലൈബീരിയൻ പ്രസിഡൻ്റിൻ്റെ മകൻ,  അപൂർവമായ ഈ സംഭവം അറിയാമോ
, ബുധന്‍, 23 നവം‌ബര്‍ 2022 (20:12 IST)
ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് മത്സരങ്ങളുടെ ആവേശത്തിലാണ് ലോകം. ഗ്രൂപ്പ് ബിയിലെ വെയിൽസിനെതിരെ നടന്ന ആവേശപോരാട്ടത്തിൽ യുഎസ്എ 1-1 ന് സമനില വഴങ്ങിയിരുന്നു . മത്സരത്തിൻ്റെ മുപ്പത്തിയാറാം മിനിറ്റിൽ തിമോത്തി വിയ നേടിയ ഗോളിൽ യുഎസ് മുന്നിലെത്തിയെങ്കിലും ഗാരത് ബെയിലിലൂടെ വെയിൽസ് സമനില സ്വന്തമാക്കുകയായിരുന്നു.
 
ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു തിമോത്തിയുടെ ഈ ഗോൾ. 1995ൽ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺ ഡിയോർ പുരസ്കാരം സ്വന്തമാക്കിയ ആഫ്രിക്കകാരനായ ഇതിഹാസ താരം ജോർജ് വിയയുടെ മകനാണ് തിമോത്തി. നിലവിൽ ലൈബീരിയയുടെ പ്രസിഡൻ്റ് കൂടിയാണ് ജോർജ് വിയ.  
 
അമേരിക്കയിലായിരുന്നു തിമോത്തിയുടെ ജനനം. തുടക്കത്തിൽ പിഎസ്ജിയുടെ യൂത്ത് ക്ലബിലൂടെ വളർന്ന 22കാരനായ തിമോത്തി  അമേരിക്കൻ ടീമിലെ പ്രധാനതാരങ്ങളിൽ ഒരാളാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിൽ അട്ടിമറികൾ ആദ്യമല്ല, 1950ൽ ബ്രസീൽ മുതൽ ഇന്ന് അർജൻ്റീന വരെ അതിൻ്റെ രുചിയറിഞ്ഞവർ