Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

2014ലും 2018ലും ഹീറോ, 2022ലും മാറ്റമില്ല: "ഒച്ചാവോ" ഒരു മെക്സിക്കൻ അപരാത

2014ലും 2018ലും ഹീറോ, 2022ലും മാറ്റമില്ല:
, ബുധന്‍, 23 നവം‌ബര്‍ 2022 (15:14 IST)
ലോകകപ്പിൽ ആ ചുരുണ്ട മുടിക്കാരൻ്റെ മാസ്മരികമായ പ്രകടനം ഒരിക്കൽ കൂടി നിങ്ങളെ അത്ഭുതപ്പെടുത്തിയോ? എങ്കിൽ സംശയിക്കണ്ട നിങ്ങൾക്ക് ഒരു നാല് വയസ് കൂടി കൂടിയിരിക്കുന്നു. അതെ പറഞ്ഞുവരുന്നത് മെക്സിക്കോയുടെ ലോകകപ്പ് ഹീറോയായ ഗിലർമോ ഒച്ചാവോയെ പറ്റിയാണ്.
 
2014 മുതലുള്ള ഓരോ ലോകകപ്പിലും ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളെ തൻ്റെ കിടിലൻ സേവുകൾ കൊണ്ട് അമ്പരപ്പിക്കുന്ന ആ നീരാളി കൈകളുടെ ഉടമയെ പറ്റി തന്നെ. 2014ലെ ബ്രസീൽ ലോകകപ്പിലാണ് ഒച്ചാവോ ലോകകപ്പ് ടീമിൽ കളിക്കുന്നത്. കാമറൂണിനെതിരെ 1-0ന് ജയിച്ച് ക്ലീൻ ഷീറ്റോടെ മടങ്ങിയ ഒച്ചാവോ ബ്രസീലിനെതിരായ മത്സരത്തിൽ നെയ്മറുടെ ഗോളെന്നുറപ്പിച്ച ഹെഡറുൾപ്പടെ നടത്തിയത് 8 സേവുകൾ. നെതർലൻഡ്സിനെതിരെയും മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരം 2-1ന് നെതർലാൻഡ്സ് വിജയിച്ചു.
 
2018 ലോകകപ്പിൽ അന്നത്തെ ചാമ്പ്യൻ ടീമായ ജർമനിയെ മെക്സിക്കോ 1-0ന് തോൽപ്പിച്ചപ്പോൾ 9 സേവുകളാണ് ഒച്ചാവോ നടത്തീയത്. 2018ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ നിന്നും ഒച്ചാവോ നടത്തിയത് 25 സേവുകൾ. പ്രായം 37ൽ നിൽക്കുമ്പോഴും പ്രതിരോധത്തിൽ ഒച്ചാവോ ഉയർത്തുന്ന മതിലിന് കനം കൂടിയിട്ടെയുള്ളു. ഇനിയൊരു ലോകകപ്പിന് ബാല്യം അനുവദിക്കുന്നില്ല എന്നതിനാൽ തൻ്റെ എല്ലാ കരുത്തും ആവാഹിച്ചുള്ള പ്രകടനമാവും താരം ഈ ലോകകപ്പിൽ കാഴ്ചവെയ്ക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ വെല്ലുവിളി നേരിടാൻ സമയമായി, യുണൈറ്റഡിനോടും ആരാധകരോടും സ്നേഹം മാത്രം