Webdunia - Bharat's app for daily news and videos

Install App

2018ൽ പ്രീ ക്വാർട്ടർ തോറ്റ, എല്ലാം തകർന്ന ടീമിനെ ഉയിർത്തെഴുന്നേൽപ്പിച്ച അമരക്കാരൻ: സ്കലോണിയെന്ന തന്ത്രജ്ഞൻ

Webdunia
ഞായര്‍, 18 ഡിസം‌ബര്‍ 2022 (09:04 IST)
ലോകഫുട്ബോളിൽ എല്ലാ നേട്ടങ്ങളും കൈപ്പിടിയിലൊതുക്കിയിട്ടൂം ഇതുവരെയും ലയണൽ മെസ്സിക്ക് എത്തിപ്പിടിക്കാനാവാത്ത ഒരു സ്വപ്നമെയുള്ളു. 2014ൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ലോകകപ്പ് കിരീടം. 2014ൽ നിന്നും 2022ലേക്കെത്തുമ്പോൾ ലയണൽ മെസ്സിയും അർജൻ്റീന ടീമും ഒരുപാട് മാറി. ഇതിന് കാരണക്കാരനായതാവട്ടെ ടീമിലെ പകരക്കാരൻ കോച്ചായി എത്തി അർജൻ്റീൻ തന്ത്രങ്ങളുടെ അമരത്ത് നിൽക്കുന്ന ലയണൽ സ്കലോണി എന്ന യുദ്ധതന്ത്രജ്ഞൻ്റെ സാന്നിധ്യവും.
 
മെസ്സിയെ തളച്ചാൽ അർജൻ്റീനയെ വീഴ്ത്താം എന്നതിൽ നിന്നും മാറി മെസ്സിയെ മാത്രം ആശ്രയിച്ച് കളിക്കുന്ന അർജൻ്റീനയിൽ നിന്ന് ഒരു ടീമായി കളിക്കുന്ന ഒരുപറ്റം കളിക്കാരുടെ സംഘമാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് സ്കലോണിയുടെ വിജയം. മെസ്സിയെ മാത്രം ആശ്രയിക്കുന്ന കളിരീതി മാറിയപ്പോൾ തന്നെ തനിക്ക് മേലുള്ള സമ്മർദ്ദത്തിൽ അയവ് വരികയും കൂടുതൽ അപകടകാരിയായ മെസ്സിയെ കളിക്കളത്തിൽ കാണാനാവുകയും ചെയ്തു.
 
ഖത്തർ ലോകകപ്പിനെത്തുമ്പോൾ സ്കലോണിയൻ ടീമിലെ പ്രധാനിയായിരുന്ന മെസ്സിയ്ക്ക് നിരന്തരം പന്തെത്തിച്ചുകൊണ്ടിരുന്ന ജിയോവാനി ലെസെൻസോയുടെ സേവനം നഷ്ടമായത് അർജൻ്റീനയ്ക്ക് കടുത്ത നഷ്ടമാണ് വരുത്തിയത്. എങ്കിലും ജൂലിയൻ ആൽവാരെസ്,ലിസാൻഡ്രോ പരെഡസ്,മക് അലിസ്റ്റർ,എൻസോ ഫെർണാണ്ടസ് എന്നീ താരങ്ങളെ സ്കലോണി സമർഥമായി ഉപയോഗപ്പെടുത്തി.
 
റോഡ്രിഗോ ഡിപോളിൽന് നിർണായക സ്ഥാനവും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മെസ്സിയും ജൂലിയൻ ആൽവാരെസുമുള്ള അർജൻ്റീനിയൻ നിര ആത്മവിശ്വാസമുള്ള ഒരു സംഘം പോരാളികളുടെ ടീമാണ്. പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് ഓട്ടമെൻഡി നടത്തുന്നത്. യുവതാരം ക്രിസ്റ്റ്യൻ റൊമോറൊയുടെ സാന്നിധ്യവും ടീമിന് കരുത്ത് നൽകുന്നു. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിൻ്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
 
2019ലെ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോൽവി വഴങ്ങിയതിന് ശേഷം തുടർച്ചയായി 36 മത്സരങ്ങൾ അപരാജിതിരായി തേരോട്ടം നടത്തിയാണ് ലോകകപ്പിനെത്തിയതെങ്കിലും ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ തന്നെ സൗദിയോട് തോറ്റ് അർജൻ്റീന മാനസികമായി തകർന്നിരുന്നു. എന്നാൽ തുടർന്നുള്ള കളികളിൽ കളിക്കാർക്ക് ആത്മവിശ്വാസം നൽകി അവരെ ഫൈനൽ വരെ എത്തിക്കുന്നതിൽ സ്കലോണിയുടെ പങ്ക് വിവരിക്കാനാവാത്തതാണ്. വീണ്ടുമൊരു ഫൈനൽ മത്സരത്തിന് ലോകം കാത്തിരിക്കുമ്പോൾ അർജൻ്റൈൻ പ്രതീക്ഷകൾ സ്കലോണിയിൽ കൂടി അർപ്പിതമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments