Webdunia - Bharat's app for daily news and videos

Install App

സ്തനങ്ങൾക്ക് വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ബന്ധിച്ചു, 16-ാം വയസ്സില്‍ പീഡിപ്പിച്ചു, അയാള്‍ എന്റെ കുട്ടിക്കാലം കവര്‍ന്നെടുത്തു; ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2021 (10:53 IST)
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബന്‍ യുവതി. കൗമാര പ്രായത്തില്‍ മറഡോണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് 37 കാരിയായ മാവിസ് ആല്‍വറസാണ് ആരോപിച്ചത്. മറഡോണയുടെ മുന്‍ കാമുകി കൂടിയാണ് മാവിസ്. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മാവിസ് ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
16-ാം വയസ്സിലാണ് താന്‍ പീഡനത്തിനു ഇരയായതെന്ന് മാവിസ് പറഞ്ഞു. 2001 ല്‍ ലഹരിമരുന്ന് ഉപയോഗത്തിനെതിരായ ചികിത്സയ്ക്കായി മറഡോണ ക്യൂബയില്‍ എത്തിയിരുന്നു. ആ സമയത്താണ് പീഡനം നടന്നതെന്ന് മാവിസ് ആരോപിച്ചു. മറഡോണയ്ക്ക് ആ സമയത്ത് 40 വയസ്സായിരുന്നു പ്രായം. 
 
2001 ല്‍ ഹവാനയിലെ ക്ലിനിക്കില്‍ വച്ചാണ് മറഡോണ ക്രൂരമായി തന്നെ പീഡിപ്പിച്ചതെന്നും ആ സമയത്ത് തന്റെ അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ ഉണ്ടായിരുന്നെന്നും മാവിസ് പറഞ്ഞു. 
 
'അയാള്‍ എന്റെ വായ പൊത്തിപ്പിടിച്ചു. എന്നെ ലൈംഗികമായി പീഡിപ്പിച്ചു. അതിനെ കുറിച്ച് അധികം ആലോചിക്കാന്‍ പോലും ഇപ്പോള്‍ എനിക്ക് സാധിക്കുന്നില്ല. അയാള്‍ എന്റെ കുട്ടിക്കാലമാണ് കവര്‍ന്നെടുത്തത്. എന്റെ എല്ലാ നിഷ്‌കളങ്കതയും അയാള്‍ കവര്‍ന്നെടുത്തു. വളരെ മോശം അനുഭവമായിരുന്നു അത്. എനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും സ്തനങ്ങൾക്ക്  വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് അയാള്‍ എന്നെ നിര്‍ബന്ധിച്ചു,' മാവിസ് ആല്‍വറസ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം