Webdunia - Bharat's app for daily news and videos

Install App

മോഡ്രിച്ചിനെ സ്വന്തമാക്കണമെങ്കില്‍ എത്ര മുടക്കണം ?; ക്രൊയേഷ്യന്‍ താരത്തിന് റയലിട്ട വിലയില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

മോഡ്രിച്ചിനെ സ്വന്തമാക്കണമെങ്കില്‍ എത്ര മുടക്കണം ?; ക്രൊയേഷ്യന്‍ താരത്തിന് റയലിട്ട വിലയില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (14:39 IST)
റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിച്ച ലൂകാ മോഡ്രിച്ച് ക്ലബ്ബ് വിടുമെന്ന റിപ്പോര്‍ട്ടുകളെ തകര്‍ക്കുന്ന പ്രസ്‌താവനയുമായി റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റിനോ പെരസ് രംഗത്ത്.

റയലിന്റെ മധ്യനിരയിലെ ശക്തനായ മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 750 ദശലക്ഷം യൂറോ ഇറക്കേണ്ടിവരുമെന്നാണ് പെരസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്ക് മോഡ്രിച്ച് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് പെരസ് അതിശയിപ്പിക്കുന്ന മറുപടി നല്‍കിയത്.

ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീല്‍ താരം നെയ്‌മറുടെ അഞ്ചിരട്ടി വിലയാണ് മോഡ്രിച്ചിന് പെരസ് ഇട്ടിരിക്കുന്നതെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രത്യേകത.

റഷ്യൻ ലോകകപ്പിലെ മിന്നും താരമായ മോഡ്രിച്ച് ഫുട്‌ബോള്‍ ലോകത്തെ മധ്യനിരയിലെ ഏറ്റവും കരുത്തനായ താരമാണ്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയതോടെ ക്രൊയേഷ്യന്‍ താരം ക്ലബ്ബ് വിടുമെന്ന വാര്‍ത്തകള്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ് പെരസ് നിലപാടറിയിച്ചത്.

പ്രായം 32ആയെങ്കിലും മോഡ്രിച്ചിനെ ഉപേക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് റയല്‍ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments