Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ചുള്ള ആഘോഷങ്ങൾ വേണ്ട, ഖത്തർ ലോകകപ്പിൽ 8 സ്റ്റേഡിയത്തിലും മദ്യം നിരോധിക്കുമെന്ന് റിപ്പോർട്ട്

Webdunia
വെള്ളി, 18 നവം‌ബര്‍ 2022 (19:23 IST)
ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ ബിയർ നിരോധിക്കാനൊരുങ്ങി ഖത്തർ. നേരത്തെ സ്റ്റേഡിയങ്ങളിൽ ആൽക്കഹോളിക് ബിയർ അനുവദിക്കുമെന്നായിരുന്നു ഖത്തർ നിലപാട്. എന്നാൽ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളീലും ബിയർ വില്പന അനുവദിക്കില്ലെന്ന തീരുമാനമാണ് പുറത്തുവരുന്നത്.
 
സ്റ്റേഡിയങ്ങളിൽ നിന്ന് നോൺ ആൽക്കഹോളിക് ആയ പാനീയങ്ങൾ മാത്രമാകും ആരാധകർക്ക് ലഭിക്കുക. പൊതുസ്ഥലത്ത് നിന്നുള്ള മദ്യപാനം അനുവദിക്കാത്ത രാജ്യമാണ് ഖത്തർ. ലോകകപ്പിനെത്തുന്ന വിദേശീയർക്ക് ഈ നിലപാട് വലിയ കല്ലുകടിയാകും. സ്റ്റേഡിയങ്ങളിൽ ബിയർ അനുവദിക്കില്ലെന്ന തീരുമാനം ആരാധകർക്ക് മാത്രമല്ല ഫിഫയ്ക്കും വലിയ തിരിച്ചടിയാണ്.
 
ബഡ്‌വൈസറുമായി കോടികളുടെ ഡീലാണ് ഫിഫയ്ക്കുള്ളത്. അതേസമയം ലോകകപ്പിന് 2 ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഖത്തറിൻ്റെ ഈ നിരോധനം എന്നതാണ് ശ്രദ്ധേയം. ലോകകപ്പിൻ്റെ ആതിഥേയത്വത്തിനായി ശ്രമം തുടങ്ങിയപ്പോൾ ഫിഫയുടെ കൊമേഴ്ഷ്യൽ പങ്കാളിയുമായി സഹകരിക്കാമെന്ന് ഖത്തർ നേരത്തെ ഉറപ്പ് നൽകിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments