ലോകകപ്പ് ഫുട്ബോളിലെ ഫേവറേറ്റുകളായി എത്തി ആദ്യ മത്സരത്തിൽ തന്നെ അപ്രതീക്ഷിതമായ തോൽവിയാണ് അർജൻ്റീന ഏറ്റുവാങ്ങിയത്. സൗദിക്കെതിരായ പരാജയം മൂലം പിന്നീടുള്ള രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും വിജയിക്കേണ്ട അവസ്ഥയിലായിരുന്നു മെസ്സിയുടെ അർജൻ്റീന. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചതോടെ അർജൻ്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്.
പോളണ്ടിനെതിരായ മത്സരത്തിൽ കൂടി വിജയിക്കാനായ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടാൻ അർജൻ്റീനയ്ക്കാകും. ഇനി സമനില നേടാൻ സാധിച്ചാലും കാര്യങ്ങൾ സങ്കീർണ്ണമാണ്. പോളണ്ടിനെതിരെ സമനില വന്നാൽ പോളണ്ടിന് അഞ്ചും അർജൻ്റീനയ്ക്ക് നാലും പോയൻ്റാകും. ഇതിനൊപ്പം സൗദി മെക്സിക്കോ മത്സരത്തിൽ സൗദി വിജയിച്ചാൽ അർജൻ്റീനപുറത്താകുകയും ചെയ്യും.
ഇനി സൗദി- മെക്സിക്കോ മത്സരത്തിൽ മെക്സിക്കോ വിജയിക്കുകയാണെങ്കിൽ നാല് ഗോൾ വ്യത്യാസത്തിൽ മെക്സിക്കോ വിജയിക്കാനും പാടുള്ളതല്ല. സൗദി - മെക്സിക്കോ മത്സരവും അർജൻ്റീന- പോളണ്ട് മത്സരവും സമനിലയിലായാൽ ഗോൾ വ്യത്യാസ കണക്കിൽ മുൻപിലുള്ള അർജൻ്റീന പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കുകയും ചെയ്യും.