Webdunia - Bharat's app for daily news and videos

Install App

എന്തൊരു വീഴ്ചയാ? നെയ്മറിനു വീണ്ടും പരിക്ക്; കോപ്പ അമേരിക്കയില്‍ കളിക്കില്ല

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (12:53 IST)
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്. ഖത്തറിനെതിരെ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് നെയ്മറിനു വീണ്ടും പരിക്കേറ്റത്. കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ നെയ്മര്‍ കളം വിട്ടു. 
 
പരിക്ക് സീരിയസ് ആയതിനാൽ ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നെയ്മറിന് നഷ്ടമാകും. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് നെയ്മര്‍ കളിക്കില്ലെന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
 
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാവാന്‍ നെയ്മര്‍ക്ക് കഴിയില്ലെന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്. ഇതോടെയാണ് നെയ്മറിനെ ടീമിൽ നിന്നും ഒഴിവാക്കാൻ തീരുമാനമായത്. പരിക്കേറ്റ ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ട നെയ്മറിനെ ക്രച്ചസിലാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോയത്. മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രസീല്‍ ജയിച്ചു.
 
നെയ്മറിന്റെ പരിക്കും കോപ്പ അമേരിക്കയില്‍ കളിക്കില്ലെന്ന വാര്‍ത്തയും ബ്രസീല്‍ ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ നെയ്മറിന് കളിക്കാൻ കഴിയാത്തത് നിർഭാഗ്യമെന്നാണ് ആരാധകർ പോലും പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments