Webdunia - Bharat's app for daily news and videos

Install App

നെയ്‌മര്‍ പിഎസ്ജി വിടുന്നു; നോട്ടം വമ്പന്‍ ക്ലബ്ബിലേക്ക് - തിരിച്ചു പിടിക്കാന്‍ ബാഴ്‌സയും രംഗത്ത്

നെയ്‌മര്‍ പിഎസ്ജി വിടുന്നു; നോട്ടം വമ്പന്‍ ക്ലബ്ബിലേക്ക് - തിരിച്ചു പിടിക്കാന്‍ ബാഴ്‌സയും രംഗത്ത്

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (16:48 IST)
ബ്രസീലിയൻ സൂപ്പര്‍‌താരം പിഎസ്ജി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം പിഎസ്ജി ചെയർമാനെ താരം അറിയിച്ചുവെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ ലോകകപ്പിനു ശേഷം ഫ്രഞ്ച് താരം എംബാപ്പെ ടീമിലെ ശ്രദ്ധാ കേന്ദ്രമായതും ഫ്രഞ്ച് ലീഗിൽ മത്സരങ്ങള്‍ക്ക് വീര്യം കുറവായതും മൂലമാണ് മെയ്‌മര്‍ പിഎസ് ജി വിടാന്‍ താല്‍പ്പര്യം കാണിക്കുന്നത്. ടീമിലെ സൂപ്പര്‍താര പദവി ഇപ്പോള്‍ എംബാപ്പെ സ്വന്തമാക്കിയത് ബ്രസീല്‍ താരത്തെ മാനസികമായി അലട്ടുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തില്‍ പി എസ് ജിയുടെ പ്രകടനം കണക്കിലെടുത്താകും നെയ്‌മര്‍ ക്ലബ് വിടുന്നതില്‍ തീരുമാനമെടുക്കുക. ക്ലബ്ബ് വിടുകയാണെങ്കില്‍ റയൽ മാഡ്രിഡിലേക്കായിരിക്കും നെയ്മർ പോകുകയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഒഴിച്ചിട്ടു പോയ വിടവും ടീമില്‍ സൂപ്പര്‍ താരങ്ങള്‍ നിലവില്‍ ഇല്ലാത്തതുമാണ് റയലിലേക്ക് പോകാന്‍ നെയ്‌മറെ പ്രേരിപ്പിക്കുന്നത്. അതേസമയം, താരത്തെ തിരിച്ചു പിടിക്കാന്‍ ബാഴ്‌സലോണയും ശ്രമിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments