Webdunia - Bharat's app for daily news and videos

Install App

യുവതിയെ പാരീസിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു; നെയ്മർ‌ക്കെതിരെ കേസ്

Webdunia
ഞായര്‍, 2 ജൂണ്‍ 2019 (11:35 IST)
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നെയ്മർ ആരാധകരെ ഞെട്ടിക്കുന്ന വാർത്ത്. പാരീസ്‌ സെന്റ് ജെര്‍മന്റെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ ബലാല്‍സംഗക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. 
 
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് താരത്തിനെതിരെയുള്ള കേസ്. സാവോ പോളോ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലെ രേഖകളെ ഉദ്ധരിച്ച് ബ്രസീല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. പക്ഷേ, കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. പാരീസ് സ്വദേശിനിയാണ് യുവതി. നെയ്മർ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പാരീസിലേക്ക് ക്ഷണിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 
 
നെയ്മറിന്റെ ക്ഷണപ്രകാരം പാരീസിലെത്തിയ യുവതി ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെക്ക് നെയ്മർ വരുമ്പോൾ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. റൂമിലെത്തിയ തന്നെ അദ്ദേഹം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.  രാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പോലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം