Webdunia - Bharat's app for daily news and videos

Install App

മെസി എങ്ങനെയുള്ള ആളാണെന്ന് ഞങ്ങള്‍ക്കറിയാം, ഒരു ഡ്രസിങ് റൂം എങ്ങനെയാണെന്ന് കാനെലോയ്ക്ക് അറിയില്ല; ജേഴ്‌സി വിവാദത്തില്‍ അര്‍ജന്റൈന്‍ നായകന് പിന്തുണയുമായി മെക്‌സിക്കോ നായകന്‍

മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സിങ് താരം കാനെലോ അല്‍വാരസ് രംഗത്തെത്തിയിരുന്നു

Webdunia
ബുധന്‍, 30 നവം‌ബര്‍ 2022 (08:25 IST)
ജേഴ്‌സി വിവാദത്തില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി മെക്‌സിക്കന്‍ നായകന്‍ ആന്‍ഡ്രസ് ഗ്വാര്‍ദോ. മെക്‌സിക്കന്‍ ജേഴ്‌സി മെസി നിലത്തിട്ട് ചവിട്ടിയെന്നാണ് നേരത്തെ ഉയര്‍ന്ന ആരോപണം. ഡ്രസിങ് റൂം വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് മെസിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. 
 
മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സിങ് താരം കാനെലോ അല്‍വാരസ് രംഗത്തെത്തിയിരുന്നു. 'ഞങ്ങളുടെ ജേഴ്സിയോ പതാകയോ കൊണ്ട് മെസി തറ തുടയ്ക്കുന്നത് നിങ്ങള്‍ കണ്ടില്ലേ? ഞാനുമായി കണ്ടുമുട്ടാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതാണ് മെസിക്ക് നല്ലത്. ഞങ്ങള്‍ അര്‍ജന്റീനയെ ബഹുമാനിക്കുന്നതുപോലെ തിരിച്ച് മെക്സിക്കോയേയും അദ്ദേഹം ബഹുമാനിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുകയല്ല. മറിച്ച് മെസി ചെയ്ത വൃത്തികേട് ചൂണ്ടിക്കാട്ടുകയാണ്' എന്നാണ് കാനെലോ ഭീഷണിപ്പെടുത്തിയത്. 
 
എന്നാല്‍ ഇപ്പോള്‍ കാനെലോയെ തള്ളിയും മെസിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മെക്‌സിക്കന്‍ നായകന്‍ തന്നെ രംഗത്തെത്തി. മെസി എങ്ങനെയുള്ള ആളാണെന്ന് എനിക്കറിയാം. വിയര്‍പ്പുള്ള ജേഴ്‌സി തറയില്‍ തന്നെയാണ് കിടക്കുക. അത് സ്വന്തം ജേഴ്‌സി ആണെങ്കിലും എതിര്‍ ടീമിലെ താരങ്ങളുടെ ജേഴ്‌സി ആണെങ്കിലും അങ്ങനെ തന്നെ. ഒരു ഡ്രസിങ് റൂം എങ്ങനെയാണെന്ന് കാനെലോയ്ക്ക് അറിയില്ല. ആ ജേഴ്‌സി എന്റേതാണ്. എനിക്കത് വളരെ ചെറിയ കാര്യമായാണ് തോന്നുന്നത്. ആ ജേഴ്‌സി ഞാനാണ് ലിയോയ്ക്ക് കൊടുത്തത് - മെക്‌സിക്കന്‍ നായകന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments