Webdunia - Bharat's app for daily news and videos

Install App

അങ്ങനെ സംഭവിച്ചതുകൊണ്ട് ഇത്തവണ ലോകകപ്പ് മെസിക്ക് തന്നെ, ഒരു സംശയവും ഇല്ല; കണക്കുകള്‍ നിരത്തി അര്‍ജന്റീന ആരാധകര്‍ ! അതിശയമെന്ന് സോഷ്യല്‍ മീഡിയ

ഗ്രൂപ്പ് ഘട്ടത്തിലെ അര്‍ജന്റീനയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് പോളണ്ടിനെതിരെ നടന്നത്

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2022 (11:42 IST)
ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന തന്നെ നേടുമെന്ന ഉറച്ച പ്രവചനവുമായി ആരാധകര്‍. പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് കപ്പ് അര്‍ജന്റീന നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നത്. അതിനു പിന്നില്‍ രസകരമായ ഒരു ചരിത്രവുമുണ്ട്. 
 
ഗ്രൂപ്പ് ഘട്ടത്തിലെ അര്‍ജന്റീനയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് പോളണ്ടിനെതിരെ നടന്നത്. മത്സരത്തിനിടെ പെനാല്‍റ്റി കിട്ടിയ മെസിക്ക് അത് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. അര്‍ജന്റീന നേരത്തെ രണ്ട് തവണ ലോകകപ്പ് എടുത്തപ്പോഴും അന്നത്തെ നായകന്‍മാര്‍ക്ക് മെസിക്ക് സംഭവിച്ചതുപോലെ സമാനമായ പിഴവ് ഉണ്ടായിട്ടുണ്ട്. 
 
1978, 1986 വര്‍ഷങ്ങളിലാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. അര്‍ജന്റീന സ്വന്തമാക്കിയ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തില്‍ നായകന്മാര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടുണ്ട്. 
 
1978 ലെ ലോകകപ്പില്‍ അന്നത്തെ നായകനായിരുന്ന മരിയോ കെംപസ് ആണ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ആ വര്‍ഷം അര്‍ജന്റീന കന്നി ലോകകപ്പ് നേടി. 1986 ല്‍ അന്നത്തെ നായകനായിരുന്ന സാക്ഷാല്‍ ഡീഗോ മറഡോണയും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പെനാല്‍റ്റി നഷ്ടമാക്കിയിട്ടുണ്ട്. ആ വര്‍ഷവും കപ്പ് അര്‍ജന്റീന നേടി. ഖത്തര്‍ ലോകകപ്പിലും ഇത് ആവര്‍ത്തിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ആരാധകര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments