Webdunia - Bharat's app for daily news and videos

Install App

റോമാ സാമ്രാജ്യത്തെ താഴെയിറക്കി മിസിറിന്റെ രാജൻ

ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമിയിൽ റോമയെ തകർത്ത് ലിവർപൂൾ

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (11:46 IST)
ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനലിൽ റോമയെ തകർത്ത് ലിവർപൂളിന്റെ തിളങ്ങുന്ന ജയം. ആൻ‌ഫീൽഡ്സിൽ നടന്ന മത്സരത്തിൽ ലിവർപൂൾ തൊടുത്തുവിട്ട അഞ്ച് ഗോളുകൾക്ക് മറുപടിയായി രണ്ട് ഗോളുകൾ നേടാൻ മാത്രമേ റോമക്കായുള്ളു. മൊഹമ്മദ് സാലഹ്, റോബർട്ട് ഫിർമീന്യോ എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ സാദിയോ മാനെ ലിവർപൂളിനു വേണ്ടി ഒരു ഗോൾ കൂടി കൂട്ടിച്ചേർത്തു.
 
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ലിവർപൂൽ സലാഹിലൂടെ അധിപ്ത്യം കണ്ടെത്തി. കളിയുടെ 35ആം മിനിറ്റിൽ സലാഹ്  ലിവർപൂളിനായി ആദ്യ ഗോൾ നേടി. പിന്നീട് അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല 45ആം മിനിറ്റിൽ സലാഹ് തന്നെ ലിവർപൂളിന് ആദ്യ പകുതിയുടെ ആധിപത്യം സമ്മാനിച്ചു.
 
രണ്ടാം പകുതിയിലും റോമക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ  കണ്ടെത്താനായില്ല. കളിയിലുടനീളം സലാഹ് നടത്തിയ ആധിപത്യം റോമൻ ടിമിന്റെ മുന്നേറ്റങ്ങൾക്ക് തടയിട്ടു. കളിയുടെ 56ആം മിനിട്ടിൽ സലാഹിയുടെ പാസ് സാദിയോ മാനെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു. അറുപത്തി മൂന്നാം മിനിറ്റിലെ ഫിർമീന്യോയുടെ ഗോളുകൂടിയായപ്പോൾ. വിജ്അയം രോമയിൽ നിന്നും അന്യമായി 
 
അഞ്ച് ഗോളുകൾക്ക് പിന്നിലായതിനു ശേഷമാണ് റോമക്ക് കളിയിലേക്ക് തിരിച്ചു വരാനായത്. എഡിൻ ജെക്കോയിലൂടെ റോമാ ആദ്യ ഗോൾ നേടിത. തൊട്ടുപിന്നാലെ പെനാലിറ്റിയിലൂടെ ഡിയഗോ പെറോട്ടി ഗോൾ കണ്ടെത്തി പരാജയത്തിന്റെ ആഘാതം കുറച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments