സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണ വിടുമോ എന്ന ആശങ്ക വര്‍ഷങ്ങളായി ആരാധകരിലുണ്ട്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയതോടെ മെസിയും ബാഴ്‌സ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
ഇങ്ങനെയുള്ള നിരവധി വാര്‍ത്തകള്‍ നിലനില്‍ക്കെ ക്ലബ് പ്രസിഡന്റ് ജോസഫ് ബര്‍തോമി രംഗത്തു വന്നു. മെസി
മരണം വരെ ബഴ്‌സയിലുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
മെസി ഒരിക്കലും ബാഴ്‌സ വിടില്ല. ഈ ആത്മബന്ധം ആജീവനാന്തം തുടരുന്നതാണ്. ജീവിതത്തില്‍ മെസിക്ക് ഒരു ക്ലബ് മാത്രമേ ഉണ്ടാകൂ. അത് ബാഴ്‌സലോണയാണ്.
മെസിയെന്ന ഫുട്‌ബോള്‍ താരം വിരമിക്കുമായിരിക്കും, എന്നാല്‍ മെസി മരണം വരെ ബാഴ്‌സയ്‌ക്ക് ഒപ്പമുണ്ടാകും. ക്ലബ്ബിന് മെസി അത്ര പ്രധാനപ്പെട്ടതാണെന്നും ബാര്‍മോമി വ്യക്തമാക്കി.