Webdunia - Bharat's app for daily news and videos

Install App

കണ്ണില്‍ നിന്നും ചോരപൊടിഞ്ഞ് മെസി; ഐഎസിന്റെ ലക്ഷ്യം റഷ്യന്‍ ലോകകപ്പോ ?

കണ്ണില്‍ നിന്നും ചോരപൊടിഞ്ഞ് മെസി; ഐഎസിന്റെ ലക്ഷ്യം റഷ്യന്‍ ലോകകപ്പോ ?

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (18:22 IST)
അടുത്തവര്‍ഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി. കണ്ണില്‍ നിന്ന് ചോരപൊടിഞ്ഞു ജയിലഴികളില്‍ പിടിച്ചിരിക്കുന്ന അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ഫോട്ടോ ഭീകരര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് ഫുട്‌ബോള്‍ ലോകം ഭയത്തിന്റെ നിഴലിലായത്.

ഐഎസുമായി ബന്ധമുള്ള അക്കൗണ്ടുകളിലൂടെയാണ് മെസി കരയുന്ന ചിത്രം പ്രചരിക്കുന്നത്. ഐഎസ് അനുകൂല മാധ്യമ ഗ്രൂപ്പായ വാഫ മീഡിയ ഫൗണ്ടേഷന്റെ പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ലോകകപ്പിന് മുമ്പായി ഭീതി പടര്‍ത്തുകയും വിനോദസഞ്ചാരികളെ തടയുക എന്ന ലക്ഷ്യവുമാണ് ഭീകരര്‍ക്കുള്ളതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്.

‘‘സ്വന്തം ഡിക്ഷനറിയിൽ തോൽവി എന്ന വാക്കില്ലാത്ത ഒരു രാജ്യത്തോടാണ് (സ്റ്റേറ്റ് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്) നിങ്ങൾ യുദ്ധം ചെയ്യുന്നത്.’’ സ്വന്തം പേരെഴുതിയ ജയിൽക്കുപ്പായമാണ് ഈ പോസ്റ്ററിൽ മെസി ധരിച്ചിരിക്കുന്നത്. സ്‌റ്റേഡിയത്തിനടുത്ത് ആയുധധാരി നില്‍ക്കുന്ന ഫോട്ടോയും നിങ്ങളെ ചുട്ടരെക്കുമെന്നുള്ള ക്യാപ്ഷനും ചേര്‍ത്തിട്ടുണ്ട്.  
ന്യൂയോര്‍ക്കിലെ വേള്‍ഡ് വൈഡ് പ്ലാസ തകര്‍ക്കുമെന്ന ക്യാപഷനോടെ മറ്റൊരു ഫോട്ടോയും പ്രചരിക്കുന്നുണ്ട്.

ഭീകരരുടെയും ഭീകരസംഘടനകളുടെയും ഓൺലൈൻ നീക്കങ്ങൾ നിരീക്ഷിക്കുന്ന എസ്ഐടിഇ (സെർച്ച് ഫോർ ഇന്റർനാഷണൽ ടെററിസ്റ്റ് എൻറ്റിറ്റീസ്) ഇന്റലിജൻസ് ഗ്രൂപ്പാണ് ഈ പോസ്റ്റർ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments