Webdunia - Bharat's app for daily news and videos

Install App

ബുണ്ടസ് ലീഗിലെ ഒരേയൊരു രാജാവ്; ഗോളടിവീരനായി ലെവന്‍ഡോവ്‌സ്‌കി, ബയേണിന്റെ ചരിത്രഗാഥ

Webdunia
ഞായര്‍, 23 മെയ് 2021 (09:02 IST)
ബുണ്ടസ് ലീഗില്‍ ഗോളടിവീരനായി ബയേണ്‍ മ്യൂണിക് സ്‌ട്രൈകര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ബുണ്ടസ് ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കി. ബയേണിനായി 41 ഗോള്‍ നേടിയാണ് താരത്തിന്റെ ചരിത്രനേട്ടം. 
 
ബുണ്ടസ് ലീഗ് 2021 സീസണിലെ അവസാന മത്സരത്തില്‍ ഓസ്ബര്‍ഗിനെ തോല്‍പ്പിച്ച ബയേണ്‍ ജേതാക്കളായി. കലാശപോരാട്ടത്തില്‍ ഗോള്‍ നേടിയാണ് ലെവന്‍ഡോവ്‌സ്‌കി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായത്. 
 
ഇതിഹാസതാരം ഗെര്‍ഡ് മുള്ളറുടെ റെക്കോര്‍ഡാണ് ലെവന്‍ഡോവ്‌സ്‌കി തകര്‍ത്തത്. അതും 49 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. 1971-72 സീസണിലാണ് മുള്ളര്‍ 40 ഗോള്‍ നേടിയത്. ഓസ്ബര്‍ഗിനെതിരെ ഗോള്‍ നേടിയതോടെ ലെവന്‍ഡോവ്‌സ്‌കിയുടെ സീസണിലെ ഗോളുകളുടെ എണ്ണം 41 ആയി. 
 
ഓസ്ബര്‍ഗിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്. 90-ാം മിനിറ്റിലെ ഗോളോടെയാണ് ലെവന്‍ഡോവ്‌സ്‌കി മുള്ളറുടെ റെക്കോര്‍ഡ് മറികടന്നത്. 
 
കിരീട നേട്ടത്തില്‍ ബയേണ്‍ വിജയഗാഥ തുടരുകയാണ്. ബുണ്ടസ് ലീഗിലെ തുടര്‍ച്ചയായ ഒന്‍പതാം കിരീട നേട്ടമാണിത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

അടുത്ത ലേഖനം
Show comments