Webdunia - Bharat's app for daily news and videos

Install App

സൗദി വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം, നിസാരനല്ല ഹെർവ് റെനാർഡ്

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2022 (18:13 IST)
ഖത്തർ ലോകകപ്പിൽ ഫേവറേറ്റുകളായ അർജൻ്റീന പരാജയപ്പെട്ടതിൻ്റെ ഞെട്ടലിലാണ് ഫുട്ബോൾ ആരാധകർ. ദുർബലരായ സൗദി അറേബ്യയോടാണ് അപരാജിതരായി 36 മത്സരങ്ങൾ പിന്നിട്ട അർജൻ്റൈൻ നിര തോൽവി ഏറ്റുവാങ്ങിയത്. 48-ാം മിനിറ്റില്‍ സലേ അല്‍ഷെറിയുടെ ഗോളിലൂടെ സൗദി ഒപ്പമെത്തി. പിന്നീട് 53-ാം മിനിറ്റില്‍ സലേ അല്‍ദ്വസാരിയിലൂടെയാണ് സൗദി വിജയഗോൾ കണ്ടെത്തിയത്.
 
സൗദിയുടെ ഈ അട്ടിമറി വിജയത്തിന് പിന്നിൽ തന്ത്രപരമായ തീരുമാനങ്ങളുമായി വലിയ സ്വാധീനമായിരുന്നു സൗദി പരിശീലകനായ ഹെർവ് റെനാർഡ്. 2012ൽ സാംബിയയെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ജേതാക്കളാക്കിയ റെനാർഡ് കോച്ചെന്ന നിലയിൽ 2015ൽ ഐവറികോസ്റ്റിനെയും ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. ഫ്രഞ്ച് വംശജനായ റെനാർഡ് പഴയ ഫ്രഞ്ച് ഫുട്ബോൾ കളിക്കാരൻ കൂടിയാണ്.
 
2018ൽ മൊറോക്കോ കോച്ചായി മൊറോക്കോയ്ക്ക് ലോകകപ്പ് യോഗ്യത നേടികൊടുക്കാൻ റെനാർഡിനായിരുന്നു. 2019ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ നിന്ന് മൊറൊക്കോ അപ്രതീക്ഷിതമായി പുറത്തായതിനെ  തുടർന്ന് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെനാർഡ് പുറത്തോട്ട് പോവുകയായിരുന്നു.
 
2019ലായിരുന്നു സൗദി പരിശീലകനായി റെനാർഡ് ചുമതലയേറ്റത്. ഈ സ്ഥാനം വഹിക്കുന്ന ആദ്യ ഫ്രഞ്ചുകാരൻ കൂടിയാണ് റെനാർഡ്. 2022 ഖത്തർ ലോകകപ്പിൽ സൗദിക്ക് യോഗ്യത ഉറപ്പാക്കുക മാത്രമല്ല മെസ്സിയുടെ അർജൻ്റീനൻ ടീമിനെ തന്നെ തറപറ്റിച്ചിരിക്കുകയാണ് റെനാർഡിൻ്റെ ചുണക്കുട്ടികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments