Webdunia - Bharat's app for daily news and videos

Install App

Kerala Blasters: പക വീട്ടി ബ്ലാസ്റ്റേഴ്‌സ് തുടങ്ങി; അവസാനം വരെ ഈ ആവേശം കാണണമെന്ന് ആരാധകര്‍

കളി ആരംഭിച്ച ആദ്യ മിനിറ്റ് മുതല്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (08:51 IST)
Kerala Blasters: ഐഎസ്എല്‍ പത്താം സീസണിന് വിജയത്തോടെ തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ശക്തരായ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് തോല്‍വിക്ക് ബെംഗളൂരുവിനോട് പകരംവീട്ടി ആരാധകരെ ആവേശത്തിലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. 
 
കളി ആരംഭിച്ച ആദ്യ മിനിറ്റ് മുതല്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. എന്നാല്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറക്കുന്നത്. ബെംഗളൂരു താരം കെസിയ വീണ്ടോര്‍പ്പിന്റെ ഓണ്‍ ഗോളാണ് കേരളത്തിനു ലീഡ് സമ്മാനിച്ചത്. 69-ാം മിനിറ്റില്‍ ബെംഗളൂരു ഗോളിയുടെ പിഴവ് മുതലെടുത്ത് അഡ്രിയാന്‍ ലൂണ കേരളത്തിനായി രണ്ടാം ഗോള്‍ നേടി. കളി തീരാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ കര്‍ട്ടിസ് മെയിനിലൂടെ ബെംഗളൂരു ആശ്വാസ ഗോള്‍ നേടി. 
 
അതേസമയം ആദ്യ കളിയിലെ ഊര്‍ജ്ജം ഈ സീസണില്‍ മുഴുവന്‍ തുടരണമെന്നാണ് ആരാധകരുടെ അഭിപ്രായം. മുന്‍ സീസണുകളില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അവസാനം അടിതെറ്റുന്ന ബ്ലാസ്റ്റേഴ്‌സ് ശൈലി ആരാധകരുടെ മനസിലുണ്ട്. ഇത്തവണ അത് ആവര്‍ത്തിക്കരുതെന്നാണ് ആരാധകര്‍ ഒന്നടങ്കം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് ആവശ്യപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments