Webdunia - Bharat's app for daily news and videos

Install App

ജോർജീഞ്ഞോ യൂറോപ്പിലെ മികച്ച പുരുഷ ഫുട്‌ബോൾ താരം, വനിതകളിൽ അലക്‌സിയ പുറ്റലോസ്

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (12:37 IST)
ചെൽസിയുടെ ഇറ്റാലിയൻ ഫോർവേർഡ് ജോർജീഞ്ഞോയെ യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരമായി തിരെഞ്ഞെടുത്തു. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കായും യൂറോകപ്പിൽ ഇറ്റലിക്കായും നടത്തിയ മികവാണ് ജോർജീഞ്ഞോയെ തുണച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിനെ, ചെല്‍സിയിലെ സഹതാരം എങ്കോളോ കാന്റെ എന്നിവരെ പിന്തള്ളിയാണ് 29കാരനായ ജോര്‍ജീഞ്ഞോയുടെ നേട്ടം.
 
ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ്‌ഫീൽഡർ അലക്‌സിയ പുറ്റലോസ് ആണ് മികച്ച വനിതാ താരം. വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ചാംപ്യന്‍മാരാക്കിയ മികവാണ് പുറ്റെലാസിന് പുരസ്‌കാരം നേടിക്കൊടുത്തത്.പുരസ്‌കാരങ്ങളിൽ ഏറിയ പങ്കും ചെൽസിക്കാണ്. ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത തോമസ് ടുഷേലാണ് മികച്ച പരിശീലകൻ. ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
 
ചെല്‍സിയുടെ എംഗോളോ കാന്റെയാണ് മികച്ച മിഡ്‌ഫീൽഡർ.  മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റൂബന്‍ ഡയസ് മികച്ച ഡിഫന്‍ഡറായും ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഏര്‍ലിംഗ് ഹാലന്‍ഡ് മികച്ച ഫോര്‍വേര്‍ഡായും തെരഞ്ഞെടുക്കപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments