Webdunia - Bharat's app for daily news and videos

Install App

‘തുക പോരെങ്കില്‍ പറയണം, ഇനിയും നല്‍കാം’; ഗ്രീസ്‌മാനായി ബാഴ്‌സ എറിയുന്നത് കോടികള്‍

‘തുക പോരെങ്കില്‍ പറയണം, ഇനിയും നല്‍കാം’; ഗ്രീസ്‌മാനായി ബാഴ്‌സ എറിയുന്നത് കോടികള്‍

Webdunia
ചൊവ്വ, 15 മെയ് 2018 (11:59 IST)
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍താരം അന്റോണിയോ ഗ്രീസ്‌മാനെ ബാഴ്‌സലോണ സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമാകുന്നു. റഷ്യന്‍ ലോകകപ്പിന് മുമ്പായി താരത്തെ പാളയത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യമാണ് ബാഴ്‌സ നടത്തുന്നത്.

ഗ്രീസ്‌മാനായി നൂറ് മില്യണ്‍ ചെലവഴിക്കുമെന്ന് വ്യക്തമാക്കിയ ബാഴ്‌സ കൂടുതല്‍ തുക ഇനിയും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അത്‌ലറ്റികോ മാഡ്രിഡുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന ലക്ഷ്യവും കാറ്റാലന്‍ ക്ലബ്ബിനുണ്ട്.

പുതിയ കരാറിലെ ഉടമ്പടികള്‍ പ്രകാരം ജൂലൈ ഒന്നിനു ശേഷം ഗ്രീസ്‌മാന്റെ വില വര്‍ദ്ധിക്കും. ഇതിനു മുമ്പായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ബാഴ്സയുടെ ലക്ഷ്യം. അത്‌ലറ്റികോ വിടാന്‍ ഗ്രീസ്‌മാന്‍ ഒരുക്കമാണെന്ന റിപ്പോര്‍ട്ടുകളും സ്‌പാനിഷ് മാധ്യമങ്ങള്‍ പുറത്തു വിടുന്നുണ്ട്.

അതേസമയം, ഗ്രീസ്‌മാനെ നിലനിര്‍ത്താന്‍ അത്‌ലറ്റികോ താല്‍പ്പര്യം കാണിക്കുന്നുണ്ട്. മറിച്ച് സംഭവിച്ചാല്‍
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൂന്തമുനയായ സെര്‍ജിയോ അഗ്യൂറോയെ സ്വന്തമാക്കാന്‍ മാഡ്രിഡ് ക്ലബ് ശ്രമം നടത്തുന്നുണ്ട്.

ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയാ ബാര്‍ത്തോമ ഗ്രീസ്മാന്റെ ഏജന്റുമായി മാസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ താരവുമായി സംസാരിക്കുമെന്നും വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോ റൂട്ട് ഇംഗ്ലണ്ട് നായകൻ; ഫ്‌ളമിങ് പരിശീലകൻ

ലോകകപ്പ് സ്‌ക്വാഡിന്റെ എണ്ണം ഉയര്‍ത്തണം, ലോകകപ്പിന് മുന്‍പെ ആവശ്യവുമായി ഓസ്‌ട്രേലിയന്‍ പരിശീലകന്‍

ക്രിക്കറ്റിന് പിന്നാലെ ഹോക്കി ജേഴ്സിയും കാവിയടിച്ചു, ജേഴ്സി കളർ മാറ്റിയതിനെ വിമർശിച്ച് മുൻ നായകൻ

നാണംകെട്ട കോലി, രക്ഷകനായി രഹാനെ; പിന്നെ സംഭവിച്ചത് ചരിത്രം

രോഹിത്ത് ലോകകപ്പിൽ കളിക്കുമോ?, വ്യക്തത വരുത്തേണ്ടത് ശുഭ്മാൻ ഗില്ലെന്ന് മുഹമ്മദ് കൈഫ്

അടുത്ത ലേഖനം
Show comments