Webdunia - Bharat's app for daily news and videos

Install App

അപ്രതീക്ഷിതം, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെയ്ൽസിൻ്റെ രാജകുമാരൻ

Webdunia
ചൊവ്വ, 10 ജനുവരി 2023 (13:19 IST)
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെയ്ൽസ് ഇതിഹാസം ഗാരെത് ബെയ്ൽ. ക്ലബ്, രാജ്യാന്തര ഫുട്ബോളുകളിൽ നിന്നും വിരമിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ബെയ്ൽ പ്രഖ്യാപിച്ചത്. ഖത്തറിലെ ഫിഫ ലോകകപ്പിൽ വെയ്ൽസിനായി താരം കളിച്ചിരുന്നു.
 
റയൽ മാഡ്രിഡിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ഗരാത് ബെയ്ൽ വെയ്ൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവുമധികം ഗോളുകൾ നേടുകയും ചെയ്ത താരമാണ്. രാജ്യത്തിനായി 111 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ താരം നേടിയപ്പോൾ റയൽ മാഡിഡിനായി 176 മത്സരങ്ങളിൽ നിന്ന് 81 ഗോളുകൾ സ്വന്തമാക്കി.
 
റയൽ മാഡ്രിഡിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾക്ക് പുറമെ നാല് ഫിഫ ക്ലബ് ലോകകപ്പും മൂന്ന് ലാ ലിഗ കിരീടവും മൂന്ന് യുവേഫ സൂപ്പർ കപ്പും ഒരു കോപ്പ ഡെൽ റേയും താരം നേടിയിട്ടുണ്ട്. റയലിനെ കൂടാതെ സതാംപ്ടൺ,ടോട്ടന്നം  എന്നീ ക്ലബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2006ൽ സതാംപ്ടണിലായിരുന്നു കരിയർ തുടങ്ങിയത്. 2007-2013 വരെ ടോട്ടന്നത്തിൽ കളിച്ചു. സതാംപ്ടണായി 40 കളികളിൽ അഞ്ച് ഗോളും ടോട്ടന്നത്തിനായി 146 കളികളിൽ 42 ഗോളും താരം നേടിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments