Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗ ആരോപണം സത്യമോ ?; യുവതിയുടെ സന്ദേശങ്ങള്‍ പുറത്തുവിട്ട് നെയ്‌മര്‍ - അന്വേഷണവുമായി പൊലീസ്

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (14:17 IST)
പാരിസിലെ ഹോട്ടലിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചെന്ന ബ്രസീലിയൻ യുവതിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ബ്രസീൽ ഫുട്ബോൾ താരം നെയ്മർ.

യുവതിക്കൊപ്പമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അടങ്ങിയ തെളിവുകളുമായിട്ടാണ് നെയ്‌മര്‍ രംഗത്തുവന്നത്. ഞാൻ മാനഭംഗ ആരോപണ വിധേയനായി. ഇതൊരു ഭയങ്കര സംഭവമാണ്’ എന്നു തുടങ്ങുന്ന ഏഴു മിനിറ്റ് വിഡിയോയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരമായ നെയ്മർ പങ്കുവച്ചത്.

മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്‌മറിനെതിരായ കേസ്.

“നെയ്മറിന്റെ ക്ഷണപ്രകാരം പാരീസിലെത്തിയ താന്‍ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെക്ക് നെയ്മർ വരുമ്പോൾ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. റൂമില്‍ വെച്ച് അദ്ദേഹം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു“- എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പീഡനത്തിന് ശേഷം ബ്രസീലിലേക്കു തന്നെ മടങ്ങിയ താൻ മാനസികമായി ആകെ തകർന്നിരുന്നു. ഇതിനാലാ‍ണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പറഞ്ഞു.പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments