Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ലോകകപ്പിനുള്ള സാധ്യത ടീമിനെ ജര്‍മനി പ്രഖ്യാപിച്ചു

സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ലോകകപ്പിനുള്ള സാധ്യത ടീമിനെ ജര്‍മനി പ്രഖ്യാപിച്ചു

Webdunia
ബുധന്‍, 16 മെയ് 2018 (07:30 IST)
റഷ്യന്‍ ലോകകപ്പിനുള്ള സാധ്യത ടീമിനെ ജര്‍മനി പ്രഖ്യാപിച്ചു. ഒന്നാംനമ്പർ ഗോളി മാനുവേൽ ന്യൂയിറിനെ ഒഴിവാക്കിയാണ് പരിശീലകന്‍ ജാക്വിം ലോയാണ് 27 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ജർമ്മനിയുടെ വിജയ ഗോൾ നേടിയ മാരിയോ ഗോട്സെയെ ഒഴിവാക്കി. തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കും ഫോമില്ലായ്മയുമാണ് താരത്തിന് വിനയായത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അര്‍ജന്റീനയ്‌ക്കെതിരെ ജർമ്മനിയുടെ വിജയ ഗോൾ നേടിയ താരമാണ് ഗോട്സെ.

പരിക്ക് തന്നെയാണ് മാനുവേൽ ന്യൂയിറിനും തിരിച്ചടിയായത്. ബെര്‍ഡ് ലെനോ, മാര്‍ക് ആന്‍ഡ്രെ ടെര്‍ സ്റ്റീഗന്‍, കെവിന്‍ ട്രാപ്പ് എന്നിവരാണ് മറ്റു ഗോള്‍കീപ്പര്‍മാര്‍.

മാറ്റ് ഹമ്മല്‍സ്, ജോഷ്വ കിമ്മിച്ച്, ജെറോം ബോട്ടെംഗ്, സമി ഖെദീറ, ടോണി ക്രൂസ്, മെസൂട്ട് ഓസില്‍, മാര്‍ക്കോ റയസ് തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. ഫെയ്ബുർഗ് സ്ട്രൈക്കർ നിൽസ് പീറ്റേഴ്‌സണാണ് ടീമിലെ അപ്രതീക്ഷിത അംഗം. തോമസ് മുള്ളർ, മാരിയോ ഗോമസ് എന്നിവരെല്ലാം സാധ്യതാ ടീമിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments