Webdunia - Bharat's app for daily news and videos

Install App

19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 25 ഗോൾ, ചരിത്രം തീർത്ത് എർലിങ് ഹാലൻഡ്

Webdunia
തിങ്കള്‍, 23 ജനുവരി 2023 (21:43 IST)
പ്രീമിയർ ലീഗിലെ കന്നി സീസണിൽ താണ്ഡവമാടി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ്. 19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 25 ഗോളാണ് താരം നേടിയത്. ഇന്നലെ വോൾവ്സിനെതിരായ മത്സരത്തിൽ നേടിയ ഹാട്രിക്കൊടെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർമാരെ മറികടക്കാൻ ഹാലൻഡിനായി.
 
കഴിഞ്ഞ സീസണിൽ 23 ഗോളുകളുമായി ലിവർപൂൾ താരം മൊഹമ്മദ് സലയും ടോട്ടന്നം താരം ഹ്യൂങ്ങ് മിൻ സോണുമാണ് മുന്നിലുണ്ടായിരുന്നത്. ഈ സീസണിൽ 18 മത്സരങ്ങൾ കൂടി ശേഷിക്കെയാണ് ഹാലൻഡിൻ്റെ നേട്ടം. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന അലൻസ് ഷിയററുടെയും ആൻഡി കോളിൻ്റെയും നേട്ടം ഹാലൻഡ് തകർക്കാൻ ഇതൊടെ സാധ്യതയേറി. 34  ഗോളുകളാണ് ഇരുവരും ഒരു സീസണിൽ നേടിയിട്ടുള്ളത്.
 
ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോളുകൾ(24) എന്ന മുഹമ്മദ് സലയുടെ റെക്കോർഡ്. ഒരു പ്രീമിയർ ലീഗ് സീസണിൽ കൂടുതൽ ടീമുകൾക്കെതിരെ ഗോളുകൾ എന്നീ നേട്ടങ്ങളും താരം സ്വന്തമാക്കാൻ സാധ്യതയേറെയാണ്.പ്രീമിയർ ലീഗിൻ്റെ അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടത്തീൽ സണ്ടർലൻഡ് മുൻ താരം കെവിൻ ഫിലിപ്സാണ് ഹാലൻഡിന് മുന്നിലുള്ളത്. ഈ നേട്ടം മറികടക്കാൻ വെറും 6 ഗോളുകൾ മാത്രമാണ് ഹാലൻഡിന് വേണ്ടത്. ഈ സീസണിൽ നാല് ഹാട്രിക്കടക്കമാണ് ഹാലൻഡ് 25 ഗോളുകൾ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments