Webdunia - Bharat's app for daily news and videos

Install App

പരിക്ക്: റൊണാൾഡോ ഇന്ന് കളിക്കുന്ന കാര്യം സംശയത്തിൽ, ന്യൂനോ മെൻഡിസിന് ലോകകപ്പ് നഷ്ടമാകും

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2022 (14:37 IST)
ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഒരുങ്ങുകയാണ് പോർച്ചുഗൽ. ദക്ഷിണക്കൊറിയയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പക്ഷേ ഇതിഹാസതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റൊണാൾഡോ കളിക്കുന്ന കാര്യത്തിൽ 50 ശതമാനം മാത്രമെ ഉറപ്പുള്ളുവെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ് വ്യക്തമാക്കി.
 
അതേസമയം ഉറുഗ്വയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ  പ്രതിരോധതാരം ന്യൂനോ മെന്‍ഡിസിന് ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. താരത്തിന്‍റെ കാല്‍ത്തുടയ്‌ക്കാണ് പരിക്കേറ്റത്. ഇക്കാര്യം താരത്തിൻ്റെ ക്ലബും സ്ഥിരീകരിച്ചു. മൂന്ന് താരങ്ങൾക്ക് പരിക്കേറ്റ നിലയിലാണെങ്കിലും ഇന്ന് കളിച്ച് ഗ്രൂപ്പിൽ ഒന്നാമതാവുക പ്രധാനമാണെന്ന് കോച്ച് ഫെർണാണ്ടോ സാൻ്റോസ് വ്യക്തമാക്കി. രാത്രി എട്ടരയ്ക്കാണ് ദക്ഷിണക്കൊറിയയുമായുള്ള പോർച്ചുഗലിൻ്റെ മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments