കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന- കൊളംബിയ ഫൈനല്‍ മത്സരം നിയന്ത്രിക്കുക ബ്രസീലില്‍ നിന്നുള്ള റഫറിമാര്‍. മത്സരത്തിലെ മുഖ്യ റഫറിയും ലൈന്‍ റഫറിമാരും ബ്രസീലുകാരാണ്. വാര്‍ പരിശോധനയുടെ ചുമതലയുള്ള റഫറിയും ബ്രസീലുകരാണ്. ഫൈനല്‍ മത്സരത്തില്‍ റഫറിമാര്‍ പൂര്‍ണ്ണമായും ബ്രസീലുകാര്‍ ആയതിനാല്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അര്‍ജന്റീനന്‍ ആരാധകരില്‍ നിന്നും ഉയരുന്നത്.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5:30നാണ് കോപ്പ അമേരിക്ക ഫൈനല്‍ മത്സരം തുടങ്ങുന്നത്. ബ്രസീലുകാരനായ റാഫേല്‍ ക്ലോസാണ് മത്സരത്തിലെ പ്രധാന റഫറി. 2020ലെ കോപ്പ ഫൈനലില്‍ അര്‍ജന്റീന- പരാഗ്വായ് മത്സരം നിയന്ത്രിച്ചത് ക്ലോസായിരുന്നു. അന്ന് റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ലയണല്‍ മെസ്സി ഉള്‍പ്പടെയുള്ള താരങ്ങള്‍ ഉന്നയിച്ചത്. 44 വയസുകാരനായ ക്ലോസ് കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ മെക്‌സിക്കോ- വെനസ്വെല മത്സരം നിയന്ത്രിച്ചിരുന്നു. ബ്രസീലുകാരായ റോഡ്രിഗോ കൊറേ,ബ്രൂണോ പിറസ് എന്നിവരാണ് ഫൈനല്‍ മത്സരത്തിലെ ലൈന്‍ റഫറിമാര്‍. വീഡിയോ അസിസ്റ്റന്റ് റഫറിയാകുന്നത് ബ്രസീലുകാരനായ റൊഡോള്‍ഫ് ടോസ്‌കിയാണ്.