Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലില്‍ രക്തം വാര്‍ന്ന് മെസി; പിറന്നത് 47 ഫൗളും പത്ത് യെല്ലോ കാര്‍ഡും

കാലില്‍ രക്തം വാര്‍ന്ന് മെസി; പിറന്നത് 47 ഫൗളും പത്ത് യെല്ലോ കാര്‍ഡും
, ബുധന്‍, 7 ജൂലൈ 2021 (10:11 IST)
അര്‍ജന്റീനയും കൊളംബിയയും തമ്മിലുള്ള കോപ്പ അമേരിക്ക സെമി ഫൈനല്‍ മത്സരം ഫൗളുകളുടെ കൂടെയായിരുന്നു. മത്സരത്തില്‍ 47 ഫൗളുകളാണ് ആകെ കമ്മിറ്റ് ചെയ്തത്. പത്ത് തവണ റഫറി യെല്ലോ കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. കൊളംബിയ ആറ് തവണ യെല്ലോ കാര്‍ഡ് കണ്ടു. അത് മുഴുവന്‍ അര്‍ജന്റീന സൂപ്പര്‍താരം ലിയോണല്‍ മെസിയെ ഫൗള്‍ ചെയ്തതിനാണ്. മെസിയെ പൂട്ടുകയായിരുന്നു കൊളംബിയയുടെ കളിരീതി. തുടക്കം മുതല്‍ മെസിയെ മൂന്നും നാലും കളിക്കാര്‍ വളഞ്ഞു. കൊളംബിയ താരങ്ങളുടെ ഫൗളുകള്‍ക്ക് വിധേയനായി പലപ്പോഴും മെസി മൈതാനത്ത് വീണു. ഇതിനിടെ മെസിക്ക് പരുക്ക് പറ്റുകയും ചെയ്തു. മെസിയുടെ കാലില്‍ രക്തം വാര്‍ന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

ആവേശകരമായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു. പിന്നീട് മത്സരവിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തേണ്ടിവന്നു. ഷൂട്ടൗട്ടില്‍ 3-2 എന്ന നിലയിലാണ് അര്‍ജന്റീന വിജയിച്ചത്. കൊളംബിയയുടെ മൂന്ന് കിക്കുകള്‍ അര്‍ജന്റീനയുടെ ഗോളി മാര്‍ട്ടിനെസ് തടുത്തു. മാര്‍ട്ടിനെസ് തന്നെയാണ് കളിയിലെ താരം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി താമസിക്കാനെത്തിയ ഹോട്ടലില്‍ സാക്ഷിയുമുണ്ടായിരുന്നു, ഹോട്ടല്‍ മാനേജറോട് നമ്പര്‍ ചോദിച്ചു; സിനിമ പോലെ ഒരു പ്രണയകഥ