Webdunia - Bharat's app for daily news and videos

Install App

ബാഴ്‌സലോണയിൽ വൻ അഴിച്ചുപണി, സുവാരസടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടേക്കും

Webdunia
ശനി, 22 ഓഗസ്റ്റ് 2020 (12:17 IST)
ലൂയി സുവാരസിനോട് ക്ലബ് വിടാൻ ബാഴ്‌സലോണ നിർദേശം നൽകിയതായി റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ബയേൺ മ്യൂണിച്ചിനെതിരെ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സീനിയർ താരങ്ങളെ ഒഴിവാക്കാൻ നീക്കം നടക്കുന്നത്. തോൽവിയെ തുടർന്ന്  പരിശീലകന്‍ ക്വിക് സെറ്റിയന്‍, സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് അബിദാല്‍ എന്നിവരെ നേരത്തെ പുറത്താക്കിയിരുന്നു.
 
അതേസമയം ലൂയി സുവാരസിനോടൊപ്പം ഇവാൻ റാക്കിറ്റിച്ച്, സാമുവൽ ഉംറ്റിറ്റി എന്നിവർക്കും ക്ലബ് വിടാമെന്നാണ് പുതിയ പരിശീലകനായ റൊണാൾഡ് കോമാന്റെ നിർദേശം. 2014മുതൽ ബാഴ്‌സലോണയുടെ മുൻനിരയിൽ കളിക്കുന്ന സുവാരസ് ഡച്ച് ക്ലബായ അയാക്‌സിലേക്ക് മാറിയേക്കുമെന്നാണ് സൂചന. അതേസമയം സൂപ്പർതാരം ലയണൽ മെസ്സിയെ ക്ലബ് നിലനിർത്തും. ബാഴ്സയില്‍ കളിച്ചുകൊണ്ട് കരിയര്‍ അവസാനിപ്പിക്കാനാണ് മെസി ആഗ്രഹിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യോ  നേരത്തെ വ്യക്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments